മണ്ണാര്‍ക്കാട്: സ്കീം വര്‍ക്കര്‍മാരുടെ അഖിലേന്ത്യാ പണിമുടക്കി ന്റെ ഭാഗമായി സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ മണ്ണാ ര്‍ക്കാട് പോസ്റ്റ് ഓഫീസിന് മുന്നില്‍ സമരം നടത്തി.സിഐടിയു മണ്ണാര്‍ക്കാട് ഡിവിഷന് ജോയിന്റ് സെക്രട്ടറി ഹക്കീം മണ്ണാര്‍ക്കാട് ഉദ്ഘആടനം ചെയ്തു.സ്കീം വര്‍ക്കേഴ്സ് സംയുക്ത യൂണിയന് നേ താക്കളായ പ്രീത,ജയശീല,ഹൈറുന്നിസ,ആലീസ്,ബിന്ദു എന്നിവര്‍ നേതൃത്വം നല്കി.സ്കീം വര്‍ക്കര്‍മാര്‍ക്ക് സൗജന്യവും സാര്‍വ്വത്രിക വുമായ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുക,കോവിഡ് പ്രതിരോധ ഉപകരണങ്ങളിലും വാക്സിനിലും സ്കീം വര്‍ക്കര്‍മാര്‍ക്ക് മുന്‍ഗണ ന നല്‍കുക,മാസം പതിനായിരം രൂപ വീതം റിസ്ക് അലവന്‍സ് അനുവദിക്കുക,അധിക ജോലിക്ക് അധികവേതനം അനുവദിക്കു ക,മിനിമം വേതനം 21,000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.