മണ്ണാര്‍ക്കാട്: അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ഡവലപ്മെ ന്റ് സ്‌കീം സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. 2020-21 അധ്യയന വര്‍ ഷത്തില്‍ 4, ഏഴ് ക്ലാസുകളില്‍ പഠിച്ചിരുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്കാണ് അപേക്ഷിക്കാനാവുക.
വിദ്യാര്‍ഥികള്‍ വാര്‍ഷിക പരീക്ഷയില്‍ കുറഞ്ഞത് സി ഗ്രേഡ് എങ്കി ലും നേടിയവരും സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്നവരു മായിരിക്കണം. അണ്‍ എയ്ഡഡ് സ്‌കൂളില്‍ പഠിക്കുന്നവര്‍ അപേക്ഷി ക്കേണ്ടതില്ല. രക്ഷകര്‍ത്താക്കളുടെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കൂടരുത്. സ്‌കോളര്‍ഷിപ്പിന്റെ 10% വേടന്‍, വേട്ടുവന്‍, നായാടി എന്നീ വിഭാഗങ്ങള്‍ക്കായി മാറ്റിവെച്ചിട്ടുണ്ട്.
കോവിഡ് പശ്ചാത്തലത്തില്‍ വാര്‍ഷിക പരീക്ഷ നടത്താത്ത വിഷ യങ്ങളില്‍ പാദവാര്‍ഷിക പരീക്ഷയ്ക്കും അര്‍ധവാര്‍ഷിക പരീക്ഷ യും ലഭിച്ച മാര്‍ക്കിന്റെ ശരാശരി പരിഗണിച്ച് സ്‌കൂള്‍ മേധാവി വാ ര്‍ഷിക സ്‌കോര്‍ കണക്കാക്കി നല്‍കണം. കലാകായിക മത്സരങ്ങ ളില്‍ സ്‌കൂള്‍ തലത്തില്‍ ഒന്നാം സ്ഥാനം, വിദ്യാഭ്യാസ, റവന്യൂ ജില്ലാ തലങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങളും സംസ്ഥാനതലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയ വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്കിന് അര്‍ഹതയുണ്ടായിരിക്കും.
അപേക്ഷയോടൊപ്പം ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, 4, ഏഴ് ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയില്‍ നേടിയ ഗ്രേഡ് സംബ ന്ധിച്ച ഹെഡ്മാസ്റ്ററുടെ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. പൂരി പ്പിച്ച അപേക്ഷകള്‍ ഓഗസ്റ്റ് 10 ന് വൈകിട്ട് അഞ്ചിനകം അതത് ബ്ലോ ക്ക് പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷ ഫോറം മാതൃക ബ്ലോക്ക്, മുന്‍സിപ്പാലിറ്റികളിലും ജില്ലാ പട്ടികജാതി വികസന ഓഫീസിലും ലഭിക്കും.