മണ്ണാര്‍ക്കാട്: മൊത്ത വില സൂചിക അടിസ്ഥാനമാക്കി ഈ മാസം മു തല്‍ വിവരശേഖരണം തുടങ്ങുമെന്ന് കോഴിക്കോട് നാഷണല്‍ സ്റ്റാ റ്റിസ്റ്റിക്കല്‍ ഓഫീസ് ഡയറക്ടര്‍ എഫ്. മുഹമ്മദ് യാസിര്‍ അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ട ഫാക്ടറികള്‍ക്ക് നോട്ടീസ് അയയ്ക്കും. ഒരു ഫാ ക്ടറിയില്‍നിന്ന് ഒരു ഉത്പ്പന്നത്തിന്റെ വിലയാണ് ശേഖരിക്കുന്നത്. 2017 ഏപ്രില്‍ മുതല്‍ 2021 വരെയുള്ള ഓരോ മാസത്തെയും മൊത്ത വില, ഡിസ്‌കൗണ്ട്, ജി.എസ്.ടി/ എക്സൈസ് ഡ്യൂട്ടി എന്നിവ പ്രത്യേ കം ശേഖരിക്കും. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിലെ എന്യൂമറേ റ്റര്‍മാര്‍ ഈ മാസം മുതല്‍ ഫാക്ടറികള്‍ സന്ദര്‍ശിക്കും. പുതിയ സീരീ സ് അനുസരിച്ചുള്ള വിവരശേഖരണത്തിനായി കേന്ദ്ര വാണിജ്യ മ ന്ത്രാലയത്തിന് കീഴിലെ ഡി.പി.ഐ.ഐ.ടി. വിഭാഗം തയ്യാറാക്കിയ പ്രത്യേക പോര്‍ട്ടല്‍ തുടങ്ങുന്നതോടെ ഫാക്ടറികള്‍ നേരിട്ടാണ് വില വിവരം പോര്‍ട്ടലില്‍ രേഖപ്പെടുത്തേണ്ടത്. വില വിവരം ശേഖരിക്കു ന്നതോടൊപ്പം പോര്‍ട്ടല്‍ ഉപയോഗത്തിനാവശ്യമായ സഹായങ്ങള്‍ ചെയ്യാനും എന്യൂമറേറ്റര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അടിസ്ഥാ ന വര്‍ഷം 2011-12 കണക്കാക്കിയാണ് ഇപ്പോള്‍ മൊത്ത വില സൂചിക പുറത്തിറക്കുന്നതെന്നും ഡയറക്ടര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!