പാലം അപകടാവസ്ഥയില്‍
കല്ലടിക്കോട്: ശ്രീകൃഷ്ണപുരം – കല്ലടിക്കോട് പാതയില്‍ കോണിക്കഴി സത്രംകാവ് പുഴപാലത്തോട് ചേര്‍ന്ന് പാതയുടെ ഒരുവശം ഇടിഞ്ഞ് തകര്‍ന്നു .ഏകദേശം പത്തടിയോളം തകര്‍ന്നിട്ടുണ്ട്. കഴിഞ്ഞ രാത്രി യില്‍ കുറച്ച് ഭാഗം ഇടിഞ്ഞിരുന്നു.ഇന്ന് രാവിലെ 11 മണിയോടെയാ ണ് കൂടുതല്‍ ഭാഗം തകര്‍ന്നത്.
ഒരു മാസം മുമ്പ് ഈ ഭാഗത്ത് പാതയില്‍ വിള്ളല്‍ രൂപപ്പെടുകയും മണ്ണിടിയുകയും ചെയ്തിരുന്നു.ഇത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിന് അറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.എന്നാല്‍ ഇക്കാര്യ ത്തില്‍ വകുപ്പിന്റ ഭാഗത്ത് നിന്നും ഗൗരവതരമായ ഇടപെടലുണ്ടാ കാതിരുന്നതാണ് പാതയുടെ തകര്‍ച്ചയിലേക്ക് വഴി വെച്ചത്. തുടര്‍ ച്ചയായുണ്ടായ മഴയിലാണ് പാതയുടെ പകുതിയോളം ഇടിഞ്ഞ് ഒലി ച്ച് പോയിരിക്കുന്നത്.അതേ സമയം പുഴയില്‍ ജലനിരപ്പ് ഉയരുകയും പാത തകര്‍ന്ന ഭാഗത്തേക്ക് വെള്ളത്തിന്റെ കുത്തലുമുണ്ടായാല്‍ പാത പൂര്‍ണമായും തകരാനും ഇടയാക്കിയേക്കും.
കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പിഎസ് രാമചന്ദ്രന്‍ മാസ്റ്റര്‍, വൈസ് പ്രസിഡന്റ് കെ കോമളകുമാരി,സ്ഥിരം സമിതി അധ്യ ക്ഷന്‍ ഗിരീഷ് കെസി,വാര്‍ഡ് മെമ്പര്‍മാരായ പ്രസന്ന കെ,എം ചന്ദ്ര ന്‍,പിഡബ്ല്യുഡി ഓവര്‍സിയര്‍,കല്ലടിക്കോട് പോലീസ് എന്നിവര്‍ സ്ഥ ലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.വീപ്പകള്‍ നിരത്ത് കയ ര്‍ കെട്ടി പാതയുടെ ഒരുവശത്ത് കൂടി മാത്രമായി ഗതാഗതം ക്രമീക രിച്ചിട്ടുണ്ട്.ഭാരവാഹനങ്ങള്‍ക്ക്് നിരേധനമേര്‍പ്പെടുത്തി.അപായ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ഗ്രാമ പഞ്ചായത്ത് അധി കൃതര്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മണ ല്‍ച്ചാക്കും മെറ്റലും മറ്റുമിട്ട് ഉടന്‍ പ്രശ്‌നത്തിന് പരിഹാരം കാണാമെ ന്ന് പൊതുമാരമാത്ത് വകുപ്പ് അറിയിച്ചിട്ടുള്ളതായാണ് വിവരം. പാതയുടെ ഒരു വശത്തെ തകര്‍ച്ച പാലത്തെ കൂടുതല്‍ അപകടാ വസ്ഥയിലുമാക്കിയിട്ടുണ്ട്.
കരിമ്പ,കടമ്പഴിപ്പുറം ഗ്രാമ പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന പാലത്തിന് കാല്‍നൂറ്റാണ്ടോളം പഴക്കമുണ്ട്. അപ കടാവസ്ഥയിലായിട്ട് നാളുകളുമേറെയായി.ആവശ്യമായ കൈ വരി യില്ലാതെയുള്ള പാലത്തിന്റെ നിര്‍മാണത്തെ കുറിച്ചും പരാതിയു ണ്ട്.ദിനംപ്രതി നിരവധി വാഹനങ്ങള്‍ ഇതുവഴി കടന്ന് പോകുന്നുണ്ട്. പാലത്തിന് സമീപത്തായി വിദ്യാലയവും ആരാധാനാലയങ്ങളു മു ണ്ട്.എത്രയും വേഗം പാലത്തിന്റെ അപകടാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.