മണ്ണാര്‍ക്കാട്: നഗരത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടന്ന സാഹചര്യത്തില്‍ പോലീസിന്റെ രാത്രികാല പട്രോ ളിംഗ് ശക്തമാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ച് മണ്ണാര്‍ ക്കാട് ഡിവൈഎസ്പി,സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്നിവര്‍ക്ക് പരാ തി നല്‍കി.
കോടതിപ്പടിയിലെ വികെ ഹാര്‍ഡ് വെയര്‍,നാഷണല്‍ സ്റ്റോഴ്‌സ്, ചന്തപ്പടി ദേവദാന്‍ ഇലക്ട്രിക്കല്‍സ് എന്നീ വ്യാപാര സ്ഥാപനങ്ങളി ല്‍ കഴിഞ്ഞ രാത്രി 11 മണിക്ക് മുമ്പാണ് കവര്‍ച്ച നടന്നിരിക്കുന്നത്. അടച്ചിടല്‍ നിയന്ത്രണമുള്ള ടൗണില്‍ രാത്രിയില്‍ കടകളടക്കുന്ന തോടെ ആളുകളുട സാന്നിദ്ധ്യമുണ്ടാകില്ലെന്ന് തിരിച്ചറിഞ്ഞവരാണ് കളവുകള്‍ക്ക് പിന്നിലെന്ന് സുവ്യക്തമാണെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തില്‍ പോലീസിന്റെ രാത്രികാല പട്രോളിംഗ് ശക്തിപ്പെടുത്തണമെന്നും മോഷ്ടാക്കളെ കണ്ടെത്തി നഷ്ടമായ തുക വ്യാപാരികള്‍ക്ക് ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെ ന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് പ്രസിഡന്റ് ഫിറോസ് ബാബു,ഭാരവാഹികളായ സോനു ശിവന്‍,കാജ ഹുസൈന്‍,അഷ്‌റഫ് കെപിടി,ഷൗക്കത്ത് റീഗല്‍, ഷറ ഫുദ്ദീന്‍,ഷംസുദ്ദീന്‍,ഷാനവാസ്,നൗഷാദ്,വികെ ഹനീഫ എന്നിവര്‍ ആവശ്യപ്പെട്ടു.