കരിങ്കല്ലത്താണി: ആലിപ്പറമ്പ് കളത്തില്‍ താലപ്പൊലി ചടങ്ങുകള്‍ മാത്രമായി ആഘോഷിച്ചു.തളിമഹാദേവ ക്ഷേത്രത്തില്‍ നിന്നും ആന,പാണ്ടിമേളം എന്നിവയോടെ ദേവസ്വം എഴുന്നെള്ളിപ്പും പന്നി ക്കുന്ന് ഹരിജന്‍ വേല,പൂതന്‍-തിറ കളികളും ആചാരപ്രകാരം നട ന്നു.രാത്രിയില്‍ തായമ്പക,താലം നിരത്തല്‍,അരിയേറ്, ക്ഷേത്രപ്രദ ക്ഷിണം എന്നിവയോടെ ഉത്സവം സമാപിച്ചു.ഫെബ്രുവരി 16ന് തുടങ്ങിയ കളംപാട്ടും താലപ്പൊലി ചടങ്ങോടെ സമാപിച്ചു.
ചടങ്ങുകള്‍ക്ക് മേല്‍ശന്തി കൃഷ്ണന്‍ഭട്ടതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിച്ചു.കളമെഴുത്തുംപാട്ടിനും വെള്ളിനേഴി വിനോദ് കുറുപ്പും ചെത്തല്ലൂര്‍ അച്യുത പൊതുവാളും നേതൃത്വം നല്‍കി.വിവിധ ക്ഷേത്രങ്ങളില്‍ നിന്നും ഗ്രാമകേന്ദ്രങ്ങളില്‍ നിന്നുമുള്ള വേല എഴുന്നെള്ളിപ്പുകളും പതിനേഴ് ആനകളും അലങ്കരിച്ച ഇണക്കാള കോലങ്ങളുംഅണി നിരക്കുന്ന ദേശവേല സംഗവും കോവിഡ് മാനദണ്ഡപ്രകാരം ഒഴിവാക്കിയാണ് ഇത്തവണ താലപ്പൊലി ആ ഘോഷിച്ചത്.