കാലങ്ങളായി സേവനം ചെയ്യുന്നവരെ പരിഗണിച്ചില്ലെന്ന് ആക്ഷേപം
മണ്ണാര്‍ക്കാട്:മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മേല്‍നോട്ട ചുമതല വഹിക്കുന്ന മേറ്റുമാരുടെ സേവന വേതന വ്യവ സ്ഥകള്‍ പുതുക്കി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ കാലങ്ങളായി ഈ മേഖലയില്‍ സേവനം ചെയ്യുന്നവരെ പരിഗണിച്ചില്ലെന്ന് ആക്ഷേ പമുയരുന്നു.ഇത് പ്രതിഷേധത്തിനും ഇടയാക്കുകയാണ്.വിദ്യാഭ്യാസ യോഗ്യത അടക്കം വ്യക്തമാക്കിയിറക്കിയ ഉത്തരവില്‍ മേറ്റുമാരെ എങ്ങനെ തിരഞ്ഞെടുക്കണമെന്നും മേറ്റ് ആകുന്നതില്‍ നിന്ന് ഒഴി വാക്കേണ്ടവര്‍ ആരൊക്കെയെന്നും വ്യക്തമാക്കിയിട്ടുണ്ട്.
40 തൊഴിലാളികള്‍ എങ്കിലും ഒരു പ്രവൃത്തി സ്ഥലത്ത് ഉണ്ടാകുന്ന അവസരത്തിലാണ് പൂര്‍ണ്ണ സമയ മേറ്റിനെ നിയമിക്കുന്നത്. 80 തൊ ഴിലാളികള്‍ ഉളളപക്ഷം രണ്ട് മേറ്റിനെ നിയോഗിക്കാവുന്നതാണ്. 40 തൊഴിലാളികളില്‍ കുറവാണ് പ്രവൃത്തി സ്ഥലത്തെങ്കില്‍ തൊഴി ലാളികളില്‍ ഒരാളെ വര്‍ക്കിങ് മേറ്റ് ആയി ചുമതലപ്പെടുത്തേണ്ടതും അവര്‍ പ്രവൃത്തി ചെയ്യുന്നതോടൊപ്പം മേറ്റിന്റെ ചുമതല നിര്‍വ്വ ഹിക്കണമെന്ന നേരത്തെയുളള വ്യവസ്ഥക്ക് മാറ്റവുമില്ല. കൂടാതെ ഓരോ പ്രവൃത്തി സ്ഥലത്തും ചുമതലപ്പെട്ട മേറ്റുമാരെ ഗ്രാമപഞ്ചായ ത്ത് സെക്രട്ടറി നിയമിച്ച് ഉത്തരവാക്കേണ്ടതുമാണ്.തുടര്‍ച്ചയായി 14 ദിവസത്തില്‍ കൂടുതല്‍ ഒരാള്‍ മേറ്റായൊ, വര്‍ക്കിങ് മേറ്റായൊ തുട രാന്‍ പാടില്ല. അര്‍ദ്ധ വിദഗ്ധ വേതനം ലഭിക്കുന്ന മേറ്റ് എന്ന നിലയില്‍ ഒരു വ്യക്തിക്ക് ഒരു സാമ്പത്തിക വര്‍ഷം ലഭിക്കാവുന്ന പരമാവധി തൊഴില്‍ ദിനങ്ങള്‍ 30 ആയും നിജപ്പെടുത്തിയിട്ടുണ്ട്. ഇതിന് ദിവസ വേതനമായി 700 രൂപയും ലഭിക്കും. 40 തൊഴിലാളികള്‍ക്കുളള മസ്റ്റര്‍ റോള്‍ നല്‍കുകയും 40ല്‍ കുറച്ച് തൊഴിലാളികള്‍ ഹാജരാകുകയും ചെയ്താല്‍ ആ ദിവസങ്ങളില്‍ അര്‍ദ്ധ വിദഗ്ധ വേതനത്തിന് അര്‍ഹത യുണ്ടായിരിക്കില്ല.
ഒരു വാര്‍ഡില്‍ കുറഞ്ഞത് 12 പേര്‍ അടങ്ങുന്ന മേറ്റുമാരുടെ പാനല്‍ ഓരോ വര്‍ഷവും മാര്‍ച്ച് 15നകം എ.ഡി.എസ് തയ്യാറാക്കണം. പട്ടിക ജാതി – പട്ടിക വര്‍ഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന നല്‍കുന്നതോടൊ പ്പം വിധവകള്‍, തൊട്ടുമുമ്പത്തെ മൂന്ന് വര്‍ഷക്കാലത്തെ ശരാശരി തൊഴില്‍ ദിനങ്ങളും പരിഗണനക്കെടുക്കും. എന്നാല്‍ മുന്‍ കാലങ്ങ ളില്‍ കരിമ്പട്ടികയില്‍പ്പെടുത്തിയവരെയും സാമ്പത്തിക അപഹര ണത്തിനോ മറ്റു തരത്തിലുളള ക്രമക്കേടുകള്‍ക്കോ പുറത്താക്കിയ വരെയും പരിഗണിക്കാന്‍ പാടില്ല.
മേറ്റുമാരുടെ യോഗ്യതയായിആറുമാനദണ്ഡങ്ങളാണ് പുതിയ ഉത്തര വിലുളളത്. തൊഴില്‍ കാര്‍ഡുളള വനിതയായിരിക്കണമെന്നതിന് പുറമെ എ.ഡി.എസ് ജനറല്‍ ബോഡിയില്‍ അംഗമായിരിക്കണം, 2017-18 മുതല്‍ ഏതെങ്കിലും ഒരു സാമ്പത്തിക വര്‍ഷം 25 ദിവസ ത്തെ അവിദഗ്ധ തൊഴില്‍ ചെയ്തവര്‍, കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പത്താം തരം വിജയിച്ചിരിക്കണം. എസ്.സി, എസ്.ടി വിഭാഗക്കാര്‍ എട്ടാം ക്ലാസ് പൂര്‍ത്തിയാക്കിയാല്‍ മതി, പ്രായപരിധി തിരഞ്ഞെ ടുക്കപ്പെടുന്ന വര്‍ഷം 18 മുതല്‍ 60 വയസ് വരെ, കൂടാതെ പദ്ധതി സംബന്ധിച്ച് നിശ്ചിത പരിശീലനവും ലഭിച്ചവരായിരിക്കണം. തൊഴിലാളികളുടെ ഹാജര്‍ രേഖപ്പെടുത്തുന്നതോടൊപ്പം ഹാജരാ കാത്ത തൊഴിലാളികളുടെ ആബ്‌സന്റ് യഥാസമയം മസ്റ്റര്‍ റോളില്‍ ചുവന്ന മഷിയില്‍ തന്നെ എ അടയാളപ്പെടുത്തണമെന്നും നിഷ്‌കര്‍ ഷിക്കുന്നുണ്ട്. മേറ്റുമാര്‍ക്ക് ഇനി പ്രത്യേകം തിരിച്ചറിയല്‍ കാര്‍ഡും നല്‍കും. ജനപ്രതിനിധികള്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍, ആശാ വര്‍ക്കര്‍, അംഗനവാടി വര്‍ക്കര്‍, എസ്.സി – എസ്.ടി പ്രൊമോട്ടര്‍, സാക്ഷരതാ പ്രേരക്മാര്‍ എന്നിവര്‍ക്ക് മേറ്റുമാരാവാന്‍ പാടില്ല.