കാര്‍ഷിക സര്‍വകലാശാല തെങ്ങിന്റെയും നാളികേരത്തിന്റെയും സമഗ്രവികസനം ലക്ഷ്യംവെച്ച് ത്രിവര്‍ഷ പദ്ധതിക്ക് രൂപംനല്‍കി. നാളികേരത്തില്‍ ഉന്നത ഗവേഷണവും .പ്രയോഗവും ലക്ഷ്യംവെച്ചുള്ള പദ്ധതി ദേശീയ കാര്‍ഷിക ഗവേഷണ കേന്ദ്രം, സംസ്ഥാന കര്‍ഷകക്ഷേമ വകുപ്പ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് നടപ്പാക്കുന്നത്.ഗവേഷണങ്ങള്‍ക്കൊപ്പം, മൂല്യവര്‍ധനയും ലക്ഷ്യമിടുന്ന പദ്ധതിയില്‍ ഗവേഷകരും വിദ്യാര്‍ഥികളും കര്‍ഷകക്കൂട്ടായ്മകളും കേരോത്പന്ന വ്യവസായികളും പങ്കാളികളാകും.

നാളികേര സംരംഭകത്വ പരിശീലനങ്ങള്‍ക്കൊപ്പം നീര, വിര്‍ജീന്‍ കോക്കനട്ട് ഓയില്‍, ഫര്‍ണീച്ചര്‍, മൂല്യവര്‍ധിത ഉത്പന്നങ്ങള്‍, ചകിരിച്ചോറില്‍നിന്നും പച്ചക്കറികൃഷിക്കാവശ്യമായ വളം എന്നിവ കൃത്യമായ ഗുണമേന്മയില്‍ ഉത്പാദിപ്പിക്കാന്‍ സംരംഭകരെ പ്രാപ്തമാക്കാനുള്ള പരിശീലനപദ്ധതികള്‍ ഉണ്ടാകും.ഗവേഷണവും വിജ്ഞാനവും പ്രയോഗവും കൂടിച്ചേര്‍ന്ന കേരാധിഷ്ഠിത നൈപുണ്യ വികസന വിജ്ഞാനപദ്ധതിയില്‍ വിദ്യാര്‍ഥികള്‍, നാളികേര ഉത്പാദന കമ്പനികള്‍, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍, കേരകര്‍ഷകര്‍, വ്യവസായ സംരംഭകര്‍, എന്നിവര്‍ക്ക് നീരയടക്കമുള്ള മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണത്തിലെ നവീന സാങ്കേതികവിദ്യകളിലുള്ള പരിശീലനം പദ്ധതികാലയളവില്‍ ലഭ്യമാക്കും വിപണിയില്‍ കേര ഉത്പാദകര്‍ നേരിടുന്ന പ്രതിസന്ധികള്‍ തരണംചെയ്യാന്‍ ഉതകുന്നരീതിയില്‍ നവീന സാങ്കേതികജ്ഞാനം പരിശീലനത്തില്‍ പ്രത്യേകമായി നല്‍കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!