അലനല്ലൂര്‍:: ‘നിര്‍ഭയ ജീവിതം സുരക്ഷിത സമൂഹം’ എന്ന പ്രമേ യത്തില്‍ വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന കമ്മ റ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കാനിരിക്കുന്ന ഓണ്‍ലൈന്‍ കോണ്‍ ഫറന്‍സിന്റെ പ്രഖ്യാപന സമ്മേളനം ഇന്ന് രാത്രി 8 മണി മുതല്‍ നടക്കും. പ്രഖ്യാപന സമ്മേളനം വിസ്ഡം ഗ്ലോബല്‍ ടി.വി, വിസ്ഡം ഇസ് ‌ലാമിക് ഓര്‍ഗനൈസേഷന്‍ ഫേസ്ബുക്ക് പേജ് എന്നിവ വഴി ലഭ്യ മാകും.

വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡണ്ട് പി. എന്‍ അബ്ദുല്‍ ലത്തീഫ് മദനി സമ്മേളന പ്രഖ്യാപനം നിര്‍വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരിക്കും.
മുസ്ലിം ലീഗ് സംസ്ഥാന ജന: സെക്രട്ടറി കെ.പി.എ മജീദ്, പി. മോഹ നന്‍ മാസ്റ്റര്‍ (സി.പി.എം) എന്നിവര്‍ പങ്കെടുക്കും.

സമ്മേളന ഭാഗമായി വിസ്ഡം ബുക്‌സ് പുറത്തിറക്കുന്ന പുസ്തകങ്ങള്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ പ്രസിഡണ്ട് കമാല്‍ വരദൂര്‍ പ്രകാശനം ചെയ്യും.വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജന. സെക്ര ട്ടറി ടി.കെ അശ്‌റഫ്, സംസ്ഥാന വൈസ് പ്രസിഡണ്ട് കുഞ്ഞുമുഹ മ്മദ് മദനി പറപ്പൂര്‍, സി.പി സലീം, അബ്ദുറഷീദ് കുട്ടമ്പൂര്‍, യൂത്ത് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡണ്ട് ഹാരിസ് കായക്കൊടി, സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജന. സെക്രട്ടറി പി.കെ ശമീല്‍ അരീക്കോട് എന്നിവര്‍ പ്രഭാഷണം നടത്തും.

ഡിസംബര്‍ ആറിന് നടക്കുന്ന പ്രഖ്യാപന സമ്മേളനത്തോടെ ലോകമെങ്ങുമുള്ള മുഴുവന്‍ മലയാളി സമൂഹത്തിലേക്കും സമ്മേളന സന്ദേശം എത്തിക്കാനുള്ള ബഹുമുഖ പദ്ധതികള്‍ക്കാണ് സംഘടന രൂപം നല്‍കിയിരിക്കുന്നത്.നാല് ഘട്ടങ്ങളിലായി നടക്കുന്ന ഓണ്‍ ലൈന്‍ കോണ്‍ഫറന്‍സിന്റെ പ്രിപ്പറേഷന്‍ സ്റ്റേജ് കഴിഞ്ഞ സെപ്റ്റം ബര്‍ ഒന്നു മുതല്‍ നടന്നുവരികയാണ്.

കേരളത്തിനു പുറമെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍, ജിസിസി രാഷ്ട്രങ്ങള്‍, മറ്റു വന്‍കരകളിലുള്ള വിവിധ രാജ്യങ്ങള്‍ എന്നിവിട ങ്ങളിലെ മലയാളികളെ കേന്ദ്രീകരിച്ച് പ്രത്യേക സംഗമങ്ങള്‍ സംഘ ടിപ്പിച്ചിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!