മണ്ണാര്‍ക്കാട്: രണ്ട് വര്‍ഷം മുമ്പ് 173 കോടി രൂപ ചിലവില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ ആരംഭിച്ച നാട്ടുകല്‍ താണാവ് ദേ ശീയ പാത നവീകരണം പുതുവര്‍ഷത്തില്‍ പൂര്‍ത്തിയാകും. കരാര്‍ പ്രകാരമുള്ള പ്രവൃത്തികളില്‍ 70 ശതമാനവും പൂര്‍ത്തിയായതായും 2021 ജനുവരി 20 ഓടെ അവശേഷിക്കുന്ന ജോലികള്‍ പൂര്‍ത്തിയാ ക്കാനുള്ള തീവ്രശ്രമത്തിലാണെന്നും കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, ദേശീയപാത നവീകരണത്തിന്റെ ഭാഗമായുള്ള സ്ഥ ലമേറ്റെടുപ്പും കെഎസ്ഇബിയുടെ വൈദ്യുതി പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കല്‍ വൈകുന്നതും പ്രവൃത്തികളെ സാരമായി ബാധി ക്കുന്നുവെന്നും കരാര്‍ കമ്പനി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. രണ്ടു വര്‍ഷംകൊണ്ട് പൂര്‍ത്തീകരിക്കേണ്ട പ്രവൃത്തികള്‍ മൂന്നുവര്‍ഷം പിന്നിട്ടു. ഇരുപതു ശതമാനം പ്രവൃത്തികള്‍ മന്ദഗതിയില്‍ നീങ്ങു ന്നത് ഇക്കാരണത്താലാണ്. നാട്ടുകല്ലിനും താണാവിനും ഇടയ്ക്ക് 10 കിലോമീറ്ററോളം ദൂരം സ്ഥലമേറ്റെടുപ്പ് ഇനിയും പൂര്‍ത്തിയായിട്ടില്ല. നിലവില്‍ കാഞ്ഞിക്കുളം,പന്നിയംപാടം ഭാഗങ്ങളിലാണ് പ്രവൃത്തി കള്‍ നടക്കുന്നത്. ഇവിടെയെല്ലാം ദേശീയപാതയോരത്തുള്ള വൈദ്യു തി പോസ്റ്റുകള്‍ ഭൂരിഭാഗവും പഴയസ്ഥാനത്താണ്. കെഎസ്ഇബിയു ടെ മുണ്ടൂര്‍, ഒലവക്കോട് സെക്ഷനുകള്‍ക്ക് കീഴിലാണ് ഇതുവരുന്ന ത്. മാറ്റിസ്ഥാപിക്കല്‍ നടക്കുന്നുണ്ടെങ്കിലും ഇതിനു കാലതാമസം വരുന്ന പക്ഷം റോഡ് പണി പൂര്‍ത്തിയായാലും വൈദ്യുതി തൂണുക ള്‍ പലതും റോഡില്‍ നില്‍ക്കുന്ന അപകടകരമായ സ്ഥിതിവിശേഷ മുണ്ടായേക്കാം.
നാട്ടുകല്‍ മുതല്‍ താണാവ് വരെ 47 കിലോമീറ്റര്‍ ദൂരമാണ് ദേശീയ പാതയ്ക്കുള്ളത്. 2017 സെപ്റ്റംബറിലാണ് യുഎല്‍സിസിഎസ് നവീകരണപ്രവൃത്തികള്‍ ആരംഭിച്ചത്. 173 കോടിരൂപ ചിലവില്‍ രണ്ടു വര്‍ഷംകൊണ്ട് പൂര്‍ത്തീകരിക്കേണ്ട പ്രവൃത്തികളാണ് സാങ്കേ തിക തടസങ്ങളില്‍ കുരുങ്ങി മൂന്നുവര്‍ഷമായിരിക്കുന്നത്. മൂന്നൂ റോളം തൊഴിലാളികളും മുപ്പതോളം എന്‍ജിനീയര്‍മാരും നൂറോളം അനുബന്ധ ജീവനക്കാരുമാണ് ഇവിടെയുള്ളത്. കോവിഡ്കാലത്തെ ലോക്ഡൗണ്‍ കാലയളവില്‍ രണ്ടു മാസം മാത്രമാണ് കമ്പനി പ്രവൃത്തി കള്‍ നിര്‍ത്തിവച്ചിരുന്നത്.തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീക രിക്കല്‍,നിരീക്ഷണത്തിലിരിക്കല്‍ തുടങ്ങിയ പ്രതിസന്ധികളും നേരിട്ടിരുന്നു.നാട്ടുകല്‍ മുതല്‍ ആര്യമ്പാവ് കെടിഡിസിവരെ ടാറിം ഗ് പ്രവൃത്തികള്‍ ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞു.ആര്യമ്പാവ്, വട്ടമ്പലം,കുമരംപുത്തൂര്‍ ജംഗ്ഷന്‍, ചൂരിയോട്, തച്ചമ്പാറ,മാച്ചാം തോട്, പൊന്നങ്കോട്, തുടങ്ങി പന്നിയംപാടംവരെ സ്ഥലമേറ്റെടുപ്പ് പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നു. വെദ്യുതി തൂണുകളുടെ മാറ്റിസ്ഥാപി ക്കലിന് ഇത് കാരണമാകുന്നുണ്ട്. പാലങ്ങള്‍ വീതികൂട്ടി നവീകരി ക്കുന്നതിനും സര്‍ക്കാര്‍തലത്തില്‍നിന്നുള്ള സ്ഥലമേറ്റെടുപ്പ് പൂര്‍ത്തി യാകേണ്ടതുണ്ട്. സ്ഥലംകിട്ടുന്ന ഭാഗങ്ങളിലെല്ലാം പ്രവൃത്തികള്‍ നടത്തി ജനുവരിയില്‍ റോഡ് നവീകരണം പൂര്‍ത്തിയാക്കുകയാണ് യുഎല്‍സിസിഎസ് ലക്ഷ്യമിടുന്നത്.