മണ്ണാര്‍ക്കാട്:ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന പഞ്ചായത്തു കളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഡിസംബര്‍ 9ന് മണ്ണാര്‍ക്കാട് ദാറുന്നജാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നട ക്കുമെന്ന് വരണാധികാരി അറിയിച്ചു.രാവിലെ ഒമ്പത് മണിക്ക് അല നല്ലൂര്‍,കരിമ്പ പഞ്ചായത്തിലേക്കും, 10ന് തച്ചനാട്ടുകര, കാഞ്ഞി രപ്പു ഴ പഞ്ചായത്തിലേക്കും,11ന് കോട്ടോപ്പാടം,കുമരംപുത്തൂര്‍ പഞ്ചായത്തിലേക്കും, 12 മണിക്ക് തെങ്കര,തച്ചമ്പാറ പഞ്ചായത്തുകളി ലേക്കുമുള്ള പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യും .തിരഞ്ഞെ ടുപ്പ് ജോലിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ സ്‌കൂളിലെത്തി പോളിം ഗ് സാമഗ്രികള്‍ കൈപ്പറ്റേണ്ടതാണെന്നും വരണാധികാരി അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!