മണ്ണാര്‍ക്കാട്:സംസ്ഥാന സ്‌പെഷ്യല്‍ കലോത്സവത്തില്‍ ഉജ്ജ്വല വിജയം നേടി നാടിന് അഭിമാനമായി മാറിയ കോട്ടപ്പുറം ഹെലന്‍ കെല്ലര്‍ സ്മാരക അന്ധവിദ്യാലയത്തിലെ കെ.മുഹമ്മദ് അഫ്‌ലഹിന് യുഎഇ കൊമ്പം വടശ്ശേരിപ്പുറം മഹല്ല് കൂട്ടായ്മ അനുമോദിച്ചു. കൂട്ടാ യ്മ അഫ്‌ലഹിന് ലാപ്‌ടോപും ഉപഹാരവും നല്‍കി. ഹംസ മാസ്റ്റര്‍, തെക്കന്‍ ഷൗക്കത്ത്, റഫീഖ്, അഷ്‌കര്‍, സിറാജ്, കെ പി അലി, ഫൈസല്‍, മമ്മുണ്ണി, അശ്‌റഫ് മുസ്ലിയാര്‍, മുജീബ് എന്നിവര്‍ പങ്കെടുത്തു. ഒറ്റപ്പാലത്ത് നടന്ന സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ മത്സരിച്ച മൂന്ന് വ്യക്തിഗത ഇനങ്ങളില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും ഗ്രൂപ്പിനങ്ങളില്‍ രണ്ട് എ ഗ്രേഡുമാണ് അഫ്‌ലഹ് കരസ്ഥമാക്കിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!