മണ്ണാര്‍ക്കാട്:സംസ്ഥാനത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ ഉപജില്ല യായ മണ്ണാര്‍ക്കാട്ടെ നൂറ് കണക്കിന് കലാപ്രതിഭകളുടെ സ്വരരാഗ താളലയ നാട്യപ്രകടനങ്ങള്‍ക്ക് വേദിയൊരുക്കുന്ന ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവം നവംബര്‍ 2ന് സ്‌റ്റേജിതര മത്സരങ്ങളോടെ തുടക്കമാകുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.17 ക്ലാസ് റൂം വേദികളിലായി രചനാ മത്സരങ്ങള്‍ക്ക് പുറമേ അറബിക്-സംസ്‌കൃതം-ഉര്‍ദു ക്വിസ് മത്സര ങ്ങളും ഖുര്‍ആന്‍ പാരായണം,കടങ്കഥ,ഗദ്യവായന,പദപ്പയറ്റ് എന്നീ മത്സരങ്ങളും നടക്കും.മത്സരാര്‍ത്ഥികളുടെ രജിസ്‌ട്രേഷന്‍ വെള്ളി യാഴ്ച രാവിലെ 9ന് മണ്ണാര്‍ക്കാട് ജിഎംയുപി സ്‌കൂളില്‍ നടക്കും .നവംബര്‍ രണ്ട് മുതല്‍ എട്ട് വരെ കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് കലോത്സവം അരങ്ങേറുന്നത്. ജനറല്‍ വിഭാഗത്തില്‍ 262 ഇനങ്ങളിലും സംസ്‌കൃതോത്സവത്തില്‍ 38 ഇനങ്ങളിലും അറബിക് സാഹിത്യോത്സവത്തില്‍ 41 ഇനങ്ങളി ലുമായി 111 വിദ്യാലയങ്ങളില്‍ നിന്ന് ആദ്യ ദിനത്തില്‍ 825 പേരും തുടര്‍ന്നുള്ള ദിവസങ്ങളില്‍ യഥാക്രമം 1460,1503,1352 പേരും മത്സ രിക്കാനെത്തും.ഉപജില്ലാ അക്കാദമിക് കൗണ്‍സിലിന്റെ നേതൃത്വ ത്തില്‍ ഉര്‍ദുകലാമേളയും ഇതോടനുബന്ധിച്ച് നടക്കുമെന്നും സംഘാടകര്‍ അറിയിച്ചു.6ന് രാവിലെ 9ന് എ.ഇ.ഒ ഒ.ജി.അനില്‍ കുമാര്‍ പതാക ഉയര്‍ത്തുന്നതോടെ മത്സരങ്ങള്‍ക്ക് തുടക്കമാകും. വൈകീട്ട് അഞ്ചിന് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒപി ഷെരീഫ് കലോത്സവം ഉദ്ഘാടനം ചെയ്യും.സംഘാടക സമിതി ചെയര്‍മാന്‍ ഇല്ല്യാസ് താളിയില്‍ അധ്യക്ഷത വഹിക്കും.ചലച്ചിത്ര പുരസ്‌കാര ജേതാവ് ആര്യാടന്‍ ഷൗക്കത്ത് മുഖ്യാതിഥിയാകും.8ന് വൈകീട്ട് 5ന് സമാപന സമ്മേളനം ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായ ത്ത് പ്രസിഡന്റ് പി അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്യും. എംപ്ലോ യ്‌മെന്റ് ഡിഡിഇ എ അബൂബക്കര്‍ സ്മ്മാനദാനം നിര്‍വ്വഹിക്കും. കലോത്സവത്തില്‍ പൂര്‍ണ്ണമായും ഹരിത പെരുമാറ്റച്ചട്ടം ഉറപ്പാക്കു മെന്നും എവര്‍റോളിംഗ് ട്രോഫികള്‍ കൈവശമുള്ള വിദ്യാലയങ്ങള്‍ രജിസ്‌ട്രേഷന്‍ സമയത്ത് തിരിച്ചേല്‍പ്പിക്കണമെന്നും സംഘാടകര്‍ അറിയിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍ മാന്‍ കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇല്ല്യാസ് താളി യില്‍,എഇഒ ഒജി അനില്‍കുമാര്‍,പ്രധാനധ്യാപക ഫോറം കണ്‍വീ നര്‍ കെ വിജയകുമാര്‍,സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ പി ജയശ്രീ,കണ്‍വീനര്‍ എ രമണി,ഭാരവാഹികളായ ഹമീദ് കൊമ്പത്ത്, ഒ.മുഹമ്മദ് അന്‍വര്‍,എന്‍.എസ്.നൗഷാദ്,എം.പി.സാദിഖ് തുടങ്ങി യവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!