കുമരംപുത്തൂര്‍: പയ്യനെടം വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ശോച്യാവസ്ഥയ്ക്ക പരിഹാരം കാണണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 1986ലാണ് വില്ലേജ് ഓഫീസ് കെട്ടിടം നിര്‍മ്മിച്ചത്.മുന്ന് പതിറ്റാണ്ടു കള്‍ക്കിപ്പുറം കെട്ടിടം തകര്‍ച്ചാ ഭീഷണിയിലാണ്.മഴ പെയ്താല്‍ ചോരുന്ന അവസ്ഥയാണ് നിലവില്‍.ജനല്‍പ്പാളികലും ഫര്‍ണ്ണീ ച്ചറുകളുമെല്ലാം നാശമായി.ഓഫീസിലെ ജീവനക്കാരും ദുരിതം പേറുകയാണ്.ഈ സാഹചര്യത്തില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കണ മെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ക്ക് മണ്ഡലം പ്രസിഡന്റ് രാജന്‍ ആമ്പാട ത്തിന്റെ നേതൃത്വത്തില്‍ നിവേദനം സമര്‍പ്പിച്ചു. മണ്ഡലം ഭാരവാ ഹികളായ ഷെഫിക്ക് ,കെ.പി.ഉബൈദ്, ഷാനുനിഷാനു, പ്രകാശന്‍, ഉമ്മര്‍, ജൂനൈസ്, വിനോദ്, കോണ്‍ഗ്രസ്സ് ബൂത്ത് പ്രസിഡന്റ് കണ്ണന്‍ മൈലാമ്പാടം എന്നിവര്‍ പങ്കെടുത്തു.ഓഫീസില്‍ ഇടക്കിടെ ഇന്റര്‍ നെറ്റ് സംവിധാനം തകരാറിലാകുന്നത് പരിഹരിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.