മണ്ണാര്‍ക്കാട്: വാളയാര്‍ അട്ടപ്പള്ളത്തെ ബാലികമാര്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മുഴുവന്‍ പ്രതികള്‍ക്കും മുഖം നോക്കാ തെ തക്കതായ ശിക്ഷ നല്‍കുക പ്രശ്നങ്ങളെ വര്‍ഗീയ വത്കരിക്കു കയും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന ബിജെപി പോലുള്ള സംഘ ടനകളെ ഒറ്റപ്പെടുത്തുക അന്വേഷണം കാര്യക്ഷമമായ രീതിയില്‍ സി ബി ഐ യെ ഏല്‍പ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഹരിത സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മണ്ണാര്‍ക്കാട് എം ഇ സ് കോളേജ് പരിസരത്ത് പ്രതിഷേധ പ്രകടനം നടത്തി. ഹരിത സംസ്ഥാന പ്രസിഡന്റ് മുഫീദ തസ്നി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി നജ്മ തബ്സീറ ട്രഷറര്‍ ആയിഷ ബാനു വൈസ് പ്രസിഡ ന്റ് ശഹീദ റാഷിദ് ഹരിത മുന്‍ പാലക്കാട് ജില്ല പ്രസിഡന്റ് ഫാത്തിമ മണ്ണാര്‍ക്കാട് എം ഇ സ് കോളേജ്, നജാത്ത് കോളേജ് എന്നിവിടങ്ങളിലെ ഹരിത ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.