പാലക്കാട്:യുവമോര്‍ച്ച പാലക്കാട് ജില്ലാ കമ്മിറ്റി എസ് പി ഓഫീ സിലേക്ക് മാര്‍ച്ച് നടത്തി.വാളയാര്‍ കേസ് സിബിഐ പുനരന്വേ ഷിക്കുക,സിഡബ്ല്യുസി ചെയര്‍മാന്‍,കേസ് അട്ടിമറിച്ച ഡിവൈ എസ്പി ഉള്‍പ്പടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍,സ്‌പെഷ്യല്‍ പ്രോസി ക്യൂട്ടര്‍ എന്നിവര്‍ക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവ ശ്യങ്ങളുന്നയിച്ചായിരുന്നു സമരം. യുവമോര്‍ച്ച സംസ്ഥാന അധ്യ ക്ഷന്‍ അഡ്വ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. പ്രധാന തെളിവു കളും അമ്മയുടെ മൊഴി പോലും ഉപയോഗിക്കാതെ പ്രൊസിക്യൂ ഷനും പോലീസ് കേസ് അട്ടിമറിച്ചെന്ന് ബോധ്യപ്പെട്ടിട്ടും ആരെ ഭയന്നാണ് ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രി പുനരന്വേഷ ണത്തിന് മടിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. പ്രതികളെ രക്ഷി ക്കാന്‍ നിയമമവകുപ്പ് മന്ത്രി എകെ ബാലന്‍ ഉള്‍പ്പടെയുള്ള നേതാ ക്കള്‍ പ്രൊസിക്യൂഷനേയും പോലീസിനേയും സ്വാധീനിച്ച് ബോധപൂര്‍വ്വം അട്ടിറിച്ചതാണെന്നും ജീവിച്ചിരിക്കുമ്പോള്‍ നീതി ലഭിക്കാതെ പോയ ഇരകള്‍ക്ക് നീതി കിട്ടുന്നത് വരെ സംസ്ഥാന വ്യാപകമായി ശക്തമായ പ്രക്ഷോഭം തുടരുമെന്നും പ്രകാശ് ബാബു പറഞ്ഞു.സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി 29ന് ചൊവ്വാഴ്ച സെക്രട്ടറിയേറ്റിന് മുന്നില്‍ യുവമോര്‍ച്ച പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ അധ്യക്ഷന്‍ ഇ.പി.നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. ബിജെപി മധ്യമേഖലാ ജനറല്‍ സെക്രട്ടറി പി.വേണുഗോപാലന്‍, ഒബിസി മോര്‍ച്ച ജില്ല അധ്യക്ഷന്‍ എ.കെ.ഓമനക്കുട്ടന്‍, യുവമോര്‍ച്ച ജില്ല ഭാരവാഹി കളായ എ.ബിദിന്‍, എസ്.സജു, കെ.വിജിത്രന്‍, വി.നവീന്‍, കെ.ധനുഷ്, എ.കെ.ദിനോയ്, എസ്.ധനേഷ്, കെ.എം.പ്രതീഷ്, എം.ദീപക്, എ.കെ.അജയ്, ശബരി, തുടങ്ങിയവര്‍ പങ്കെടുത്തു.