മണ്ണാര്‍ക്കാട്:നിരവധി കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളി യെ മണ്ണാര്‍ക്കാട് പോലീസ് സാഹസികമായി പിടികൂടി. കരിങ്കല്ലത്താണി അരക്കുപറമ്പ് പിലാക്കണ്ടം നിസാമുദ്ദീന്‍ (28) ആണ് അറസ്റ്റിലായത്.വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ അരക്കുപറമ്പിലെ വീട്ടില്‍ നിന്നാണ് നിസാമുദ്ദീനെ പിടികൂടിയത് .പോലീസിന് കണ്ടതോടെ വീട്ടില്‍ നിന്നും ഇറങ്ങിയോടിയ പ്രതിയെ പിന്തുടര്‍ന്നാണ് പിടികൂടിയത്.പിടികൂടുന്നതിനിടെ ചെറുത്ത് നില്‍ക്കാന്‍ ശ്രമം നടത്തിയെങ്കിലും പോലീസ് സംഘം ഇത് വിഫലമാക്കി.പോലീസ് തോക്ക് ചൂണ്ടിയിട്ടും കീഴടങ്ങാതിരുന്ന നിസാമുദ്ദീനെ ബലപ്രയോഗത്തിലൂടെയാണ് കീഴ്‌പ്പെടുത്തിയത്. മണ്ണാര്‍ക്കാട് സിഐ എംകെ സജീവിന്റെ നേതൃത്വത്തില്‍ എസ്‌ഐ അരുണ്‍കുമാര്‍,സീനിയര്‍ സിപിഒമാരായ ദേവസ്,.ഷിബു, സിപിഒ മാരായ പ്രമോദ്,അമ്പിളി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.കഞ്ചാവ് വില്‍പ്പന,മോഷണം തുടങ്ങീ പാലക്കാട്, മലപ്പുറം ജില്ലകളിലായി 25 ഓളം കേസുകള്‍ നിസാമുദ്ദീനെ തിരെയുള്ളതായി പോലീസ് അറിയിച്ചു. 2011ല്‍ മണ്ണാര്‍ക്കാട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഒരു വീട് കുത്തി തുറന്ന് പത്ത് പവന്‍ കവര്‍ന്ന കേസിലാണ് നിസാമുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!