മണ്ണാര്‍ക്കാട്: കോട്ടോപ്പാടം പഞ്ചായത്തിലെ ജനവാസ കേന്ദ്രങ്ങളായ കച്ചേരിപ്പറമ്പ്, കാഞ്ഞിരംകുന്ന്, കണ്ടമംഗലം, തിരുവിഴാംകുന്ന് പ്രദേശങ്ങളിലെ വന്യ ജീവി ശല്ല്യം പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടോപ്പാടം പഞ്ചായ ത്ത് യൂത്ത് ലീഗ് ഭാരവാഹികള്‍ മണ്ണാര്‍ക്കാട് ഡി.എഫ്.ഒക്ക് നിവേ ദനം നല്‍കി.അടിയന്തിര നടപടികള്‍ സ്വീകരിക്കാത്ത പക്ഷം ശക്തമായ സമരവുമായി മുന്നോട്ടു പോവുമെന്ന് നേതാക്കള്‍ പറഞ്ഞു.ജില്ലാ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഗഫൂര്‍ കോല്‍കള ത്തില്‍, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് പടുവില്‍ മാനു, ജനറല്‍ സെക്രട്ടറി കുഞ്ഞയമ്മു കോട്ടോപ്പാടം, മുനീര്‍ താളിയില്‍, റഷീദ് കല്ലടി, ഷൗക്കത്ത് പുറ്റാനിക്കാട്, ഷിഹാബ് കപ്പുപറമ്പ്, സുബൈര്‍ സി.കെ, മനാഫ് കോട്ടോപ്പാടം റാഷിഖ് കൊങ്ങത്ത്, ഫസല്‍ കണ്ടമംഗലം, സാലിം സി, മുനീര്‍ അക്കര, ഷംസുദ്ദീന്‍ പാറപ്പുറം, മൊയ്തുട്ടി കൊമ്പം എന്നിവര്‍ സംബന്ധിച്ചു.