മണ്ണാര്‍ക്കാട്:ടൗണിനോട് ചേര്‍ന്ന് നമ്പിയാംകുന്നില്‍ നിന്നും വീണ്ടും മലമ്പാമ്പിനെ പിടികൂടി.നമ്പിയത്ത് ഉണ്ണിയുടെ വീടിന് പിറകിലുള്ള തൊഴുത്തിന് സമീപത്ത് നിന്നാണ് പാമ്പിനെ കണ്ടത്. കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം.നാട്ടുകാര്‍ ചേര്‍ന്ന് പാമ്പിനെ പിടി കൂടി വനംവകുപ്പിനെ വിവരം അറിയിച്ചു.തുടര്‍ന്ന് റാപ്പിഡ് റെസ് പോണ്‍സ് ടീം ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ രജീഷ്, സിവില്‍ പോലീസ് ഓഫീസര്‍ അജയന്‍,വാച്ചര്‍മാരായ ചാമി, കണ്ണന്‍ എന്നിവര്‍ സ്ഥലത്തെത്തി പാമ്പിനെ ഏറ്റുവാങ്ങി ഉള്‍വനത്തില്‍ വിട്ടയക്കുക യായിരുന്നു.നമ്പിയത്ത് ഹംസ,സാബു,അബൂബക്കര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള നാട്ടുകാരാണ് പാമ്പിന പിടികൂടി വനംവകുപ്പി ന് കൈമാറിയത്.മലമ്പാമ്പിന് പത്തടിയോളം നീളവും അമ്പത് കിലോയോളം ഭാരവും വരും. കനത്ത മഴ പെയ്ത ദിവസങ്ങളില്‍ പുഴയിലൂടെ മലമ്പാമ്പ് ഒലിച്ച് വന്നതായിരിക്കാമെന്നാണ് നിഗമനം. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ മലമ്പാമ്പിനെയാണ് പ്രദേശത്ത് നിന്നും പിടികൂടുന്നത്.ഇതേ തുടര്‍ന്ന് ജാഗ്രതയിലായിരുന്നു പ്രദേശ ത്തുകാര്‍. കഴിഞ്ഞ വെള്ളിയാഴ്ച ഇവിടെ നിന്നും പിടികൂടിയ അമ്പ ത്തിയഞ്ച് കിലോയോളം തൂക്കം വരുന്ന മലമ്പാമ്പിനെ ശിരുവാണി വനത്തില്‍ വിട്ടയച്ചിരുന്നു.