കോട്ടോപ്പാടം : ഡല്‍ഹിയില്‍ വെച്ച് നടക്കുന്ന എക്‌സ്‌പ്ലോറിംഗ് ക്യാമ്പില്‍ പങ്കെടുക്കാനും രാഷ്ട്രപതിയുമായി സംവദിക്കാനും സംസ്ഥാന തലത്തില്‍ യോഗ്യത നേടിയ കോട്ടോപ്പാടം കെ.എ. എച്ച്.എസ് സ്‌കൂളിലെ വി.പി. റഹീമ ഷെറിനെ കോട്ടോപ്പാടം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി അനുമോദിച്ചു. യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തില്‍ ഉപഹാരം സമര്‍പ്പിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് പടുവില്‍ മാനു അധ്യക്ഷത വഹിച്ചു. മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി കെ.ടി അബ്ദുള്ള, മുനീര്‍ താളിയില്‍, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എ.കെ കുഞ്ഞയമ്മു, സി.കെ സുബൈര്‍, റഷീദ് കല്ലടി, നാസര്‍ ഫൈസി, ഷിഹാബ് ഒതുംക്കുംപുറത്ത്, കെ.സി ഷറഫുദ്ദീന്‍, മനാഫ് കോട്ടോപ്പാടം, കാസിം, അസി, മാനുപ്പ, ഹനീഫ എന്നിവര്‍ സംബന്ധിച്ചു.