തച്ചനാട്ടുകര:നാട്ടുകല്‍ മഖാം ഉറൂസ് നവംബര്‍ 26 മുതല്‍ 30 വരെ നടക്കും. ഉറൂസിനായുള്ള സ്വാഗത സംഘം രൂപീകരിച്ചു. ചെയര്‍മാനായി മഹല്ല് ഖാസി മുഹമ്മദ് കുട്ടി മുസ്ലിയാരേയും കണ്‍വീനറായി ഹംസപ്പ മാസ്റ്ററേയും ട്രഷററായി കെപി സൈദിനേയും തെരഞ്ഞെടുത്തു. ട്രഷററായി കെപി സൈദിനേയും തെരഞ്ഞെടുത്തു. നവംബര്‍ 26ന് മഖാം സിയാറത്തോടെ ഉറൂസിന് തുടക്കമാകും. 27,28 തിയ്യതികളില്‍ കേരളത്തിലെ പ്രമുഖരായ പ്രഭാഷകരുടെ പ്രഭാഷണം ഉണ്ടാകും.29ന് നടക്കുന്ന മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സില്‍ വാഫി കോളേജില്‍ നിന്നും ഡിഗ്രി പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ പണ്ഡിതന്‍മാര്‍ക്കുള്ള വാഫി സനദ് ദാന മഹാ സമ്മേളനവും ദിക്ര്‍ ദുആ മജ്‌ലിസും നടക്കും.30ന് ഖത് മുല്‍ ഖുര്‍ആനും, മൗലീദ് പാരായണവും അന്നദാനവും നടക്കും.