പാലക്കാട്:ശേഖരീപുരത്തുള്ള എല്‍ജി സര്‍വ്വീസ് സെന്റര്‍, മൈക്രോടെക്ക് കെയറിന് മുന്നില്‍ പാലക്കാട് താലൂക്ക് എഞ്ചിനീയറിംഗ് അന്റ് ഇന്‍സ്ട്രിയല്‍ ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) ന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ നടത്തി വന്ന പണിമുടക്ക് സമരം അവസാനിപ്പിച്ചു. സര്‍വ്വീസ് എഞ്ചിനീയര്‍മാരുടെ തൊഴില്‍ നിഷേധിച്ചതിലും മിനിമം വേതനം നല്‍കാത്തതിലും മാനേജ്‌മെന്റ് തൊഴിലാളി വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നുവെന്നാരോപിച്ചുമായിരുന്നു സമരം. ആവശ്യങ്ങള്‍ അംഗീകരിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!