മണ്ണാര്‍ക്കാട് : നിലപാടുകളുടെ കരുത്ത് വ്യതിയാനങ്ങളുടെ തിരുത്ത് എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എഫ്.എഫ് ട്രൈസനറിയം സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കോട്ടോപ്പാടം ക്ലസ്റ്റര്‍ പ്രതിനിധി ക്യാമ്പ് തന്ശ്വീത് 2019 കൊടുവാളിപ്പുറം ഹയാത്തുല്‍ ഇസ്ലാം മദ്റസയില്‍ നടന്നു. എസ്.കെ എസ്.എസ്.എഫ് സംസ്ഥാന ട്രഷറര്‍ എന്‍. ഹബീബ് ഫൈസി കോട്ടോപ്പാടം ഉദ്ഘാടനം ചെയ്യ്തു. ക്ലസ്റ്റര്‍ പ്രസിഡണ്ട് മുഹമ്മദ് ഷാഫി ഫൈസി അധ്യക്ഷത വഹിച്ചു. പ്രസ്ഥാനം ഉയരങ്ങളിലേക്ക്, നിലപാടുകളുടെ കരുത്ത് വ്യതിയാനങ്ങളുടെ തിരുത്ത്, നമ്മുടെ പദ്ധതികള്‍ എന്നീ വിഷയങ്ങളില്‍ ശമീര്‍ ഫൈസി കോട്ടോപ്പാടം, അന്‍വര്‍ സാദിഖ് ഫൈസി കാഞ്ഞിരപ്പുഴ, ഉബൈദ് മാസ്റ്റര്‍ ആക്കാടന്‍ എന്നിവര്‍ ക്ലാസിന് നേതൃത്വം നല്കി. തുഫൈല്‍ അസ്ഹരി, സാജിദ് ഫൈസി, അബ്ദുല്‍ ഖാദര്‍, യാസര്‍ അസ്ഹരി, സക്കീര്‍ ഫൈസി, ഹുസൈന് പോറ്റൂര്‍, നാസര്‍ ഫൈസി, റഷീദ് കല്ലടി, മുഹമ്മദലി ഫൈസി, മനാഫ് കോട്ടോപ്പാടം തുടങ്ങിയവര്‍ സംബന്ധിച്ചു.