കുമരംപുത്തൂര്‍: സുരക്ഷിതവും ശാസ്ത്രീയവുമായ മാലിന്യ സംസ്‌കരണവുമായി കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത്. ഹരിത മിഷന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തില്‍ രൂപീകരിച്ച ഹരിത സേന അംഗങ്ങള്‍ ആദ്യ ഘട്ടത്തില്‍ വീടുകള്‍ തോറും എത്തി പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങള്‍ ശേഖരിക്കും. ഇതിനായി അംഗങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്‍കും.ഓഡിറ്റോറിയങ്ങള്‍, വിദ്യാലയങ്ങള്‍, മറ്റ് പൊതുപരിപാടി കളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കും.വട്ടമ്പലത്തെ ഷോപ്പിങ് കോംപ്ലക്‌സില്‍ മെറ്റീരിയല്‍ കലക്ഷന്‍ സെന്ററും തുടങ്ങും. ഇതോടനുബന്ധിച്ച് ഹരിത കര്‍മ്മ സേന പ്രവര്‍ത്തന യോഗവും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹുസൈന്‍ കേരളശ്ശേരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.ഉഷ അധ്യക്ഷത വഹിച്ചു.ഹരിത മിഷന്‍ സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സണ്‍ രാധാകൃഷ്ണന്‍ ക്ലാസെടുത്തു.സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് കെ.ശിവപ്രകാശന്‍, ചെയര്‍മാന്‍മാരായ കെ.പി ഹംസ, മഞ്ജു തോമസ്, വാര്‍ഡ് മെമ്പര്‍മാര്‍മാരായ ദയാനന്ദന്‍ നല്ലൂര്‍കളം, എ.കെ അസീസ്, കെ.പി റംല, എം. ഫസീല, രശ്മിണി, ശ്രീകല, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഷാഹിന എരേരത്ത് സംബന്ധിച്ചു. പഞ്ചായത്തിലെ എല്ലാ കുടുംബശ്രീ ഭാരവാഹികള്‍, അംഗനവാടി ടീച്ചര്‍മാര്‍, വ്യാപാരികളുടെ സംഘടനാ ഭാരവാഹികള്‍, ആശാ പ്രവര്‍ത്തകര്‍, റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍,
സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂള്‍ പ്രധാനാധ്യാപകര്‍, പാടശേഖര സമിതി, വാര്‍ഡ് മെമ്പര്‍ മാര്‍, ഹരിതകര്‍മ സേന പ്രവര്‍ത്തകര്‍,രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.