മണ്ണാര്‍ക്കാട്:സിപിഎം അഖിലേന്ത്യ പ്രതിഷേധ ദിനാചരണത്തി ന്റെ ഭാഗമായി ബിഎസ്എന്‍എല്‍ ഓഫീസിന് മുന്നില്‍ നടന്ന പ്രതി ഷേധം മണ്ണാര്‍ക്കാട് ഏരിയ സെക്രട്ടറി യു.ടി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.പി ദാസന്‍ അധ്യക്ഷനായി.പുകസ ഏരിയ സെക്രട്ടറി വ്യാസ ന്‍,ജയമുകുന്ദന്‍,ഉണ്ണീന്‍ കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.പിഎന്‍ മോഹനന്‍ മാസ്റ്റര്‍ സ്വാഗതവും വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി അംഗം ഹമീദ് നന്ദിയും പറഞ്ഞു. ആദായ നികുതിക്ക് പുറത്തുള്ള എല്ലാ കുടുംബങ്ങള്‍ക്കും പ്രതിമാസം 7,500 രൂപ വീതം നല്‍കുക,ഒരാള്‍ക്ക് 10കിലോ ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുക ,തൊഴിലുറപ്പ് കൂലി വര്‍ധിപ്പിച്ച് 200 ദിവസം ജോലി ഉറപ്പാക്കുക, തൊഴില്‍രഹിത വേദനം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയി ച്ചായിരുന്നു ധര്‍ണ.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!