മണ്ണാര്‍ക്കാട് : വൈദ്യുതി ചാര്‍ജ്ജ് വര്‍ധനവില്‍ പ്രതിഷേധിച്ച് മണ്ണാര്‍ക്കാട്,തെങ്കര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃ ത്വത്തില്‍ മണ്ണാര്‍ക്കാട് കെ.എസ്.ഇ.ബി ക്കു മുന്നില്‍ ധര്‍ണ നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് വി.വി ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു.മുനിസിപ്പല്‍ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ജെയ്മോന് കോമ്പേരി അദ്ധ്യക്ഷനായി.യൂത്ത് കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡണ്ട് ഗിരീഷ് ഗുപ്ത,ബ്ലോക്ക് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി കുരിക്കള്‍ സെയ്ത്,ഹരിദാസ് ആറ്റക്കര,പി.ഖാലിദ്,വട്ടോടി വേണു ഗോപാല്‍,സതീശന് തോരാപുരം,റഫീഖ് കരിമ്പനക്കല്‍,ഹാരിസ് തത്തേങ്ങലം,സി.പി അലി,എം.ഹംസ,വി.ഡി പ്രേംകുമാര്‍ തുടങ്ങി യവര്‍ സംസാരിച്ചു.