മണ്ണാര്‍ക്കാട്: ഉപജില്ലാ ശാസ്‌ത്രോത്സവത്തിന് തുടക്കമായി. പൊറ്റശ്ശേരി ജിഎച്ച്എസ്എസില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി.ഷരീഫ് ഉദ്ഘാടനം ചെയ്തു.കാഞ്ഞിരപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് പി.മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായ ത്തംഗം അച്ചുതന്‍ നായര്‍, രമണി രാധാകൃഷ്ണന്‍,ബേബി ചെറുകര, സുമലത,അരുണ്‍ ഓലിക്കല്‍,ബിന്ദു മണികണ്ഠന്‍, ബാലകൃഷ്ണന്‍, കെ.വിജയകുമാര്‍,ഫാത്തിമ ആയപ്പള്ളി, ലത്തീഫ്, തുടങ്ങിയവര്‍ സംസാരിച്ചു.എഇഒ ഒ.ജി.അനില്‍കുമാര്‍ പതാക ഉയര്‍ത്തി. എസ് പ്രേമാനന്ദന്‍ സ്വാഗതവും സലീം നാലകത്ത് നന്ദിയും പറഞ്ഞു. പൊറ്റശ്ശേരി ജിഎച്ച്എസ്എസ്,എച്ച്എഫ്‌സിയുപിഎസ് മുണ്ടക്കുന്ന എന്നിവടങ്ങളിലായാണ് ശാസ്‌ത്രോത്സവം നടക്കുന്നത്. ഇന്ന് പ്രവൃത്തി പരിചയമേള,ഐടിമേള,ഗണിത ശാസ്ത്രമേള മുണ്ടക്കുന്ന് സ്‌കൂളിലാണ് നടക്കുന്നത്. പ്രവൃത്തി പരിചയമേളയില്‍ 1348 പേരും,ഗണിത ശാസ്ത്രമേളയില്‍,561 പേരും,ഐടി മേളയില്‍ 42 പേരും,ഉള്‍പ്പടെ ആദ്യദിനത്തില്‍ 2127 പേരാണ് പങ്കെടുക്കുന്നത്. രണ്ടാം ദിവസം 960 പേര്‍ പങ്കെടുക്കും.മേള നാളെ സമാപിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!