മണ്ണാര്‍ക്കാട്: കേരളത്തിലെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും ഉപയോഗിച്ചു വരുന്ന ഐ.എല്‍.ജി.എം.എസ്. സോഫ്റ്റ് വെയറിന് പകരമായി കെസ്മാര്‍ട്ട് (കേരള സൊ ല്യൂഷന്‍ ഫോര്‍ മാനേജിംഗ് അഡ്മിനിസ്‌ട്രേറ്റീവ് റീഫോര്‍മേഷന്‍) സംവിധാനം ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരും. ഏപ്രില്‍ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാ ടനം ചെയ്യും. നഗരസഭകളില്‍ വിന്യസിച്ച കെ സ്മാര്‍ട്ട് സോഫറ്റ് വെയറിന്റെ മികച്ച പ്രവ ര്‍ത്തനം കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനി ച്ചതിന്റെ അടിസ്ഥാനത്തിലാണ് ഏപ്രില്‍ ഒന്നു മുതല്‍ കെ സ്മാര്‍ട്ട് നിലവില്‍ വരുന്നത്.
നിലവിലുള്ള എട്ട് മൊഡ്യൂളുകള്‍ക്ക് പുറമേ തദ്ദേശ ഭരണ നിര്‍വഹണത്തിന് ആവശ്യ മായ മറ്റെല്ലാ മൊഡ്യൂളുകളും ഉള്‍പ്പെടുത്തിയാണ് കെ സ്മാര്‍ട്ട് എല്ലാ സ്ഥാപനങ്ങളിലും വിന്യസിക്കുന്നത്. ഇതോടെ എല്ലാ സേവനങ്ങളും ഓണ്‍ലൈന്‍ വഴി ലഭ്യമാക്കാന്‍ തദ്ദേ ശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സാധിക്കും. കൂടാതെ പ്രാദേശിക ഭരണ നിര്‍വഹണം പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യപ്പെടും. ജനന, മരണ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട സേവനങ്ങള്‍, വിവാഹ രജിസ്‌ട്രേഷന്‍, ബില്‍ഡിങ് പെര്‍മിറ്റ്, ട്രേഡ് ലൈസന്‍സ്, പൊതു പരാതികള്‍, പരാതി പരിഹാരം, ഫയല്‍ ട്രാക്കിങ്ങ് സംവിധാനം, പൂര്‍ണമായും ഓണ്‍ ലൈന്‍ വഴിയുള്ള പണമിടപാടുകള്‍ തുടങ്ങി നാന്നൂറിലധികം സേവനങ്ങള്‍ കെ സ്മാര്‍ട്ട് വഴി ലഭ്യമാകും. വാട്ട്‌സാപ്പ് വഴി സേവനങ്ങള്‍ ലഭ്യമാക്കാനും പിഴവുകള്‍ ഒഴിവാക്കാ നും ഇതിലൂടെ കഴിയും.
കെ സ്മാര്‍ട്ട് സംവിധാനം നിലവില്‍ വരുന്നതോടെ തദ്ദേശസ്ഥാപനങ്ങളില്‍ ഫ്രണ്ട് ഓഫീസ് സംവിധാനത്തിന് പകരം സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്ററുകളാണ് പ്രവര്‍ത്തിക്കുക. സേവനങ്ങള്‍ ലഭ്യമാകുന്നതിന് പൊതുജനങ്ങള്‍ സ്വന്തമായി ലോഗിന്‍ ഐഡി നിര്‍മിക്കണം. ഇതിനായി ആധാര്‍ നമ്പറും ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്ത ഫോണ്‍ നമ്പറും ആവശ്യമാണ്. അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ വഴിയോസ്വന്തമായോ ലോഗിന്‍ ഐഡി ക്രിയേറ്റ് ചെയ്യാം. വെബ്‌സൈറ്റ് : https://ksmart.lsgkerala.gov.in/ കെ സ്മാര്‍ട്ട് സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി 2025 മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ അഞ്ച് വരെ സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി പൊതുജന ങ്ങള്‍ക്ക് അപേക്ഷ നല്‍കുവാന്‍ സാധിക്കില്ല. ഏപ്രില്‍ ഒന്നു മുതല്‍ ഏപ്രില്‍ ഒന്‍പത് വരെ ഉദ്യോഗസ്ഥ തലങ്ങളിലും സോഫ്റ്റ് വെയറുകള്‍ പ്രാവര്‍ത്തികമാക്കുന്നതിനാല്‍ സേവനങ്ങള്‍ തടസ്സപ്പെടും.
