മണ്ണാര്‍ക്കാട് : ആശാവര്‍ക്കര്‍മാര്‍ക്ക് 2100രൂപാ വീതം അധിക ഓണറേറിയം പ്രഖ്യാപി ച്ചും സമ്പൂര്‍ണ പാര്‍പ്പിട നഗരത്തിന് മുന്തിയ പരിഗണന നല്‍കിയും മണ്ണാര്‍ക്കാട് നഗര സഭയുടെ 2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റ്. 82,03,29,000 രൂപാ വരവും 81,07,17,507 രൂപ ചെലവും 1,78,55,000 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റ് വൈസ് ചെയര്‍പേഴ്‌സണ്‍ കെ.പ്രസീത ടീച്ചറാണ് അവതരിപ്പിച്ചത്.

നഗരസഭയെ സമ്പൂര്‍ണ പാര്‍പ്പിട നഗരമാക്കി മാറ്റുന്നതിന് നിലവിലുള്ള പി.എം.എ.വൈ ഭവന പദ്ധതി ഗുണഭോക്താക്കള്‍ക്കും ഭവനിര്‍മാണം ആനുകൂല്യം നല്‍കുന്നതിനായി നാല് കോടിയോളം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കഴിഞ്ഞ ബജറ്റിലും പദ്ധതിയി ലും ഉള്‍പ്പെടുത്തിയതും ഇതുവരെ പൂര്‍ത്തികരിക്കാനാകാത്തതുമായ ഓഫിസ് കം ഷോപ്പിങ് കോംപ്ലക്‌സ്, വാതക ശ്മശാനം എന്നിവയ്ക്കും തുക നീക്കിവെച്ചു. നഗരസഭാ ഓഫിസ് കെട്ടിടം, ബസ് സ്റ്റാന്‍ഡ് കെട്ടിടം ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മാണത്തിനുമായി 18 കോടി രൂപയും വാതക ശ്മശാനത്തിന് ഒരു കോടിരൂപയുമാണ് വകയിരുത്തിയത്. താലൂക്ക് ആശുപത്രിയിലേക്ക് അത്യാധുനിക ഡിജിറ്റല്‍ എക്‌സറേ മെഷീന്‍ വാങ്ങു ന്നതിന് 45 ലക്ഷം ഉള്‍പ്പടെ ആരോഗ്യമേഖലയ്ക്ക് ഊന്നല്‍ നല്‍കി 3,73,98,000 രൂപയും പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിന് 1,23,48,000 രൂപയും കാര്‍ഷിക മേഖലയ്ക്ക് 41,53,000 രൂപയും നീക്കിവെച്ചു.
നഗരസഭയുടെ ഘടക സ്ഥാപനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി 4,02,89,000 രൂപ, സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 54ലക്ഷം, വയോജന ക്ഷേമം മരുന്ന് എന്നിവയ്ക്ക് 27ലക്ഷം രൂപയും വകയിരുത്തി. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് 16,30,000 രൂപയും നീക്കിവെച്ചു. കുട്ടികള്‍ക്ക് വിവിധമേഖലകളില്‍ പരിശീലനം, ഗൈഡന്‍സ്, കൗണ്‍ സലിങ് എന്നിവയ്ക്കായാണ് തുക ചിലവഴിക്കുകയെന്ന് വൈസ് ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. കറുപ്പ് നിറത്തിന്റെ പേരില്‍ അധിക്ഷേപിക്കപ്പെട്ട ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് ബജറ്റ് അവതരണവേളയില്‍ അംഗങ്ങള്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ബാലകൃഷ്ണനാണ് ഇതുസംബന്ധിച്ച് സംസാരിച്ചത്. ചീഫ് സെക്രട്ടറിക്കുനേരെയുണ്ടായ പരാമര്‍ശം ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും പറഞ്ഞു. പിന്തുണ അറിയിച്ച് ചീഫ് സെക്രട്ടറിക്ക് ഇ-മെയില്‍ സന്ദേശമയക്കുമെന്നും നഗരസഭ അറിയിച്ചു.

അതേസമയം ബജറ്റില്‍ പ്രധാന തീരുമാനങ്ങളൊന്നുമില്ലന്നും ആവര്‍ത്തനങ്ങള്‍ മാത്ര മാണെന്നും ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. മുന്‍ഭരണസമിതിയുടെ കാല ത്ത് 400ലധികം വീടുകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ ഭരണസമിതി ഒരുവീടും പോ ലും നല്‍കിയിട്ടില്ല. നിലവില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കുപോലും ഇനി ലഭിക്കാനിട യില്ല. വികസനസമിതിയിലും ബജറ്റിലും പ്രഖ്യാപിക്കപ്പെട്ടതില്‍ ഭൂരിപക്ഷം പദ്ധതിക ളും യു.ഡി.എഫ്. അംഗങ്ങളുടെ വാര്‍ഡുകളിലേക്കുള്ളതാണ്. ആശ്രയ കുടുംബങ്ങള്‍ ക്കുള്ള കിറ്റുകള്‍ക്ക് മുമ്പുള്ള ഫണ്ട് മാത്രമാണ് പ്രഖ്യാപിക്കപ്പെട്ടത്. ആശാ വര്‍ക്കര്‍മാ ര്‍ക്കും അംഗനവാടി വര്‍ക്കര്‍മാര്‍ക്കും 5000രൂപയെങ്കിലും അധികവേതനമായി അനു വദിക്കേണ്ടതാണെന്നും കൗണ്‍സിലര്‍മാരായ ടി.ആര്‍ സെബാസ്റ്റ്യന്‍, കെ.മന്‍സൂര്‍, പി.വത്സലകുമാരി, സി.പി പുഷ്പാനന്ദ്, ഇബ്രാഹിം എന്നിവര്‍ പറഞ്ഞു.

വീടു നല്‍കാന്‍ കഴിയാത്തത് സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ വൈകിയതിനാലാണെന്ന് നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ പ്രതികരിച്ചു. പരമാവധി വീടു നല്‍കുക യാണ് ലക്ഷ്യം. വികസന പദ്ധതികള്‍ പരിശോധിച്ച് നടപ്പിലാക്കുമെന്നും അടിയന്തര മായി നഗരസഭ നിര്‍വഹിക്കപ്പെടേണ്ട കാര്യങ്ങളെല്ലാം ചെയ്തിട്ടുണ്ടെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ അധ്യക്ഷനാ യി. നഗരസഭാ കൗണ്‍സിലര്‍മാര്‍, സെക്രട്ടറി തുടങ്ങിയവര്‍ സംസാരിച്ചു.
