അലനല്ലൂര്‍ : സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും , ഗ്രന്ഥശാലാ പ്രവര്‍ത്തകനു മായിരുന്ന പി.എം കേശവന്‍ നമ്പൂതിരി മാസ്റ്റര്‍ അനുസ്മരണവും വിദ്യാഭ്യാസ സെമി നാറും കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക സമിതി ചെയര്‍മാന്‍ കെ ജയദേവന്‍ ഉദ്ഘാടനം ചെയ്തു. കീഴാറ്റൂര്‍ അനിയന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലയിലെ മികച്ച ബാലവേദി യായി തെരഞ്ഞെടുക്കപ്പെട്ട പരുതൂര്‍ വായനശാലയ്ക്കുള്ള ഉപഹാരങ്ങള്‍ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം ഉണ്ണികൃഷ്ണന്‍ വിതരണം ചെയ്തു. അലനല്ലൂരിലെ എഴു ത്തുകാരെ ചടങ്ങില്‍ ആദരിച്ചു.കെ.എ സുദര്‍ശനകുമാര്‍ അധ്യക്ഷനായി. വി.അബ്ദുല്‍ സലിം, പി.മുസ്തഫ, വി.ഒ കേശവന്‍, പി.എം മധു, അബ്ദുല്‍ മനാഫ് തുടങ്ങിയവര്‍ സംസാ രിച്ചു.
