മണ്ണാര്‍ക്കാട്: കോടതിപ്പടിയിലെ പഴേരി ഷോപ്പിംങ് കോംപ്ലക്സില്‍ നിര്‍മിച്ച മറിയം മസ്ജിദ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കോംപ്ല ക്സിലെ വിവിധ സ്ഥാപനങ്ങളിലെ ഏഴുനൂറോളം വരുന്ന ജീവനക്കാര്‍ക്കും സ്ഥാ പനങ്ങളില്‍ വരുന്നവര്‍ക്കും പ്രാര്‍ഥിക്കാനായാണ് പള്ളി നിര്‍മിച്ചത്. സ്ത്രീകള്‍ക്ക് നിസ്കരിക്കാനുള്ള സൗകര്യവും പള്ളിയിലുണ്ട്. പഴേരി ഗ്രൂപ്പ് ചെയര്മാന് പഴേരി ശരീഫ് ഹാജിയുടെ മരണപ്പെട്ട മാതാവ് മറിയം എന്നിവരുടെ ഓര്‍മയ്ക്കായാണ് മറിയം മസ്ജിദെന്ന് നാമകരണം നടത്തിയത്. ളുഹര്‍ നിസ്കാരത്തിന് അബ്ബാസലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്കി. പഴേരി ശരീഫ് ഹാജി അധ്യക്ഷനായി. എന്‍.ഷംസുദ്ദീന് എം.എല്‍.എ, നഗരസഭ അധ്യക്ഷന്‍ സി.മുഹമ്മദ് ബഷീര്‍, കരീം പഴേരി, കൊടക്കാട് ഇമ്പിച്ചോക്കയ തങ്ങള്‍, അഡ്വ. ടി.എ സിദ്ദീഖ്, ടി. എ സലാം മാസ്റ്റര്‍, ഡോ. കെ.എ കമ്മാപ്പ, റഷീദ് ആലായന്‍, ഹുസൈന് കോളശ്ശേരി, കെ.സി അബ്ദുറഹ്മാന് ദാരിമി, ഇസഹാഖ് സാമിയ, കെ.പി അക്ബര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
