പാലക്കാട് : സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ് കമ്മീഷൻ അംഗം എ. സൈഫു ദ്ദീന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. രണ്ട് കേസുകളാ ണ് സിറ്റിംഗിൽ പരിഗണിച്ചത്.പ്രസ്തുത കേസുകൾ തുടർ നടപടിക്കായി അടുത്ത സിറ്റിം ഗിൽ പരിഗണിക്കും. മൂകനും ബധിരനുമായ മകനെ വാഹനമിടിച്ച് അപകടം സംഭവി ച്ചത് സംബന്ധിച്ച പോലീസ് അന്വേഷ്ണത്തിൽ കാര്യക്ഷമത ആവശ്യപ്പെട്ടുകൊണ്ട് വെസ്റ്റ് യാക്കര സ്വദേശി നൽകിയ പരാതിയിൽ കമ്മീഷൻ പോലീസിനോട് റിപ്പോർട്ട് ആവ ശ്യപ്പെടുകയും തുടർന്ന് പോലീസ് ലഭ്യമാക്കിയ റിപ്പോർട്ട് പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കുമെന്നും കമ്മീഷനംഗം അറിയിച്ചു.
ഭിന്നശേഷിക്കാരനായ പുതുനഗരം സ്വദേശിയ്ക്ക് ഓഫീസിലെ സഹപ്രവർത്തകരിൽ നിന്ന് പക്ഷപാതപരമായ സമീപനമുണ്ടാകുന്നതുമായി ബന്ധപ്പെട്ടുള്ള പരാതി അടുത്ത സിറ്റിംഗിൽ പരിഗണിച്ച് ആവശ്യമായ നടപടിയെടുക്കുമെന്ന് കമ്മീഷനംഗം അറിയിച്ചു.
ന്യൂനപക്ഷ വിഭാഗങ്ങൾക്ക്ന്യൂ നപക്ഷ കമ്മിഷൻ സംബന്ധിച്ച അവബോധം സൃഷ്ടിക്കു ന്നതിനായി ന്യൂനപക്ഷ സംഘടനാ പ്രതിനിധികളെ ഉൾപ്പെടുത്തി വിപുലമായ യോഗം ജില്ലയിൽ സംഘടിപ്പിച്ചു. ന്യൂനപക്ഷ കമ്മീഷൻ മുഖേന ന്യൂനപക്ഷ വിഭാഗങ്ങളുടെ പരാതി സമയോചിതമായി പരിഹരിക്കാൻ കഴിയുമെന്ന അവബോധം സൃഷ്ടിക്കുക ലക്ഷ്യമിട്ട് ജൂൺ 29ന് ജില്ലയിൽ ന്യൂനപക്ഷ പ്രതിനിധികളെ ഉൾപ്പെടുത്തി വിപുലമായ യോഗം സംഘടിപ്പിക്കുമെന്നും കമ്മീഷനംഗം അറിയിച്ചു.