ജില്ലയില്‍ ഒന്നാം സ്ഥാനം; സമ്മാനത്തുക 30,000

അലനല്ലൂര്‍ : സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ നടപ്പിലാക്കിവരുന്ന ലിറ്റില്‍ കൈറ്റ്‌സ് ഐ.ടി. ക്ലബ്ബുകളുടെ മികച്ച പ്രവര്‍ത്തനത്തിന് എടത്തനാട്ടുകര ഗവ. ഓറിയ ന്റല്‍ ഹൈസ്‌കൂളിന് ജില്ലയില്‍ ഒന്നാം സ്ഥാനം. സമ്മാനത്തുകയായി സ്‌കൂളിന് 30,000 രൂപയും പ്രശസ്തി പത്രവും ലഭിച്ചു.

യൂണിറ്റുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍, തനത് പ്രവര്‍ത്തനങ്ങളും സാമൂഹ്യ ഇട പെടലും, പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്റേഷന്‍, സ്‌കൂള്‍ വിക്കി അപ്‌ഡേഷന്‍, ക്യാ മ്പുകളിലെ പങ്കാളിത്തം, ഡിജിറ്റല്‍ മാഗസിന്‍, വിക്ടേഴ്‌സ് ചാനല്‍ വ്യാപനം, ന്യൂസ് തയ്യാറാക്കല്‍, അംഗങ്ങളുടെ വ്യക്തിഗത പ്രകടനങ്ങള്‍, ഹൈടെക് ക്ലാസ്മുറികളുടെ പരിപാലനം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റേതുള്‍പ്പെടെയുള്ള സ്‌കൂ ളിലെ മറ്റ് പ്രവര്‍ത്തനങ്ങളില്‍ യൂണിറ്റിന്റെ ഇടപെടല്‍ എന്നീ മേഖലകളിലെ യൂണിറ്റു കളുടെ 2023-24 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡിന് പരിഗ ണിച്ചത്. സ്‌കൂളിലെ ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റിന് കീഴില്‍ സംഘടിപ്പിച്ച വൈവിധ്യമാ ര്‍ന്ന പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിച്ചത്.ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റിനു കീഴില്‍ ലഹരി ക്കെതിരെ ബോധവല്‍ക്കരണം, ആധാര്‍ കാര്‍ഡ്, ഇലക്ഷന്‍ ഐ.ഡി. ലിങ്കിംഗ് എന്നിവ സംഘടിപ്പിച്ചു .പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി ഡിജിറ്റല്‍ പെയിന്റിംഗ് മത്സരം, ക്ലാസ് തല പഠന പിന്തുണ, പത്താം ക്ലാസ്സുകാര്‍ക്ക് ഐ.ടി. പരിശീലനം എന്നിവ നടത്തി.

രക്ഷിതാക്കള്‍ക്കായി ബോധവല്‍ക്കരണ ക്ലാസുകള്‍, സ്വതന്ത്ര വിജ്ഞാനോത്സവം പദ്ധതി, അമ്മ അറിയാന്‍ സൈബര്‍ സുരക്ഷ ബോധവല്‍ക്കരണം എന്നിവ സംഘടിപ്പി ച്ചു.സ്‌കൂളിലെ എന്‍.എസ്.എസ്., എസ്.പി.സി., സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്, ജെ.ആര്‍.സി. എന്നീ യൂണിറ്റുകള്‍ക്ക് ലിറ്റില്‍ കൈറ്റ്‌സിന് കീഴില്‍ വീഡിയോഗ്രഫി പരിശീലനം നല്‍ കിയതും അവാര്‍ഡിന് പരിഗണിച്ചു.സ്‌കൂളിലെ ഗോത്ര വര്‍ഗ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ലഭിച്ച ലാപ് ടോപ് ഉപയോഗിക്കുന്നതിന് പരിശീ ലനം നല്‍കി.യങ് ഇന്നോവേറ്റേഴ്സ് പദ്ധതിയുമായി ബന്ധപ്പെട്ട സ്‌കൂള്‍ നടത്തിയ പ്രവര്‍ ത്തനങ്ങള്‍ സംസ്ഥാന തല ശ്രദ്ധ നേടിയിരുന്നു.വിക്ടേഴ്‌സ് ചാനല്‍ ഹരിത വിദ്യാലയം റിയാലിറ്റി ഷോയില്‍ സംസ്ഥാനത്ത് രണ്ടാം സ്ഥാനം ലഭിച്ചതിന്റെ അവാര്‍ഡ് തുകയാ യി ലഭിച്ച ഏഴരലക്ഷം രൂപ ഉപയോഗിച്ച് സ്‌കൂളില്‍ പി.ടി.എ. കമ്മറ്റി മൂന്ന് ഐ.ടി. ലാബു കള്‍ സജ്ജീകരിച്ചത് ലിറ്റില്‍ കൈറ്റ്‌സ് പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകമായി.

തിരുവനന്തപുരം നിയമസഭാ കോംപ്ലക്‌സിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.പൊതു വിദ്യാഭ്യാസ-തൊഴില്‍ വകുപ്പു മന്ത്രി വി. ശിവന്‍കുട്ടിയില്‍ നിന്നും ജി.ഒ.എച്ച്.എസ്.എസ്. ടീം പുരസ്‌കാരം എറ്റു വാങ്ങി. പ്രധാനാധ്യാപകന്‍ പി. റഹ്മത്ത്, ലിറ്റില്‍ കൈറ്റ്‌സ് അധ്യാപകരായ എ. സുനിത, എം. ജിജേഷ്, വിദ്യാര്‍ഥികളായ ആഷ്ഫാഖ്, സി. ഷഹബാസ്, എം. സന, എം.അനാമിക എന്നിവര്‍ സംബന്ധിച്ചു.കൈറ്റ്‌സ് സി.ഇ.ഒ. അന്‍വര്‍ സാദത്ത്,ലിറ്റില്‍ കൈറ്റ്‌സ് സ്റ്റേറ്റ് കൊ ഓര്‍ഡിനേറ്റര്‍ മുഹമ്മദ് അസ്ലം എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!