മണ്ണാര്‍ക്കാട് : വിജയകരമായി പഠനംപൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്കെല്ലാം പൗള്‍ട്രി സയന്‍സ് മേഖലയില്‍ ജോലി ഉറപ്പുവരുത്തുന്ന സ്ഥാപനം കൂടിയായി മാറി കേരള വെറ്റ റിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ തിരുവിഴാംകുന്ന് ഏവിയ ന്‍ സയന്‍സ് കോളജ്. ഇത്തവണ കോഴ്സ് കഴിഞ്ഞ് ക്യാംപസ് പ്ലേസ്മെന്റിന് അപേക്ഷിച്ച 35 പേര്‍ക്കും എസ്.കെ.എം, ശാന്തി, സുഗുണ, വെങ്കടേശ്വര തുടങ്ങിയ പ്രമുഖ കമ്പനിക ളില്‍ നിയമനം ലഭിച്ചതായി കോളജ് സ്പെഷ്യല്‍ ഓഫിസര്‍ ഡോ.എസ്.ഹരികൃഷ്ണന്‍ അ റിയിച്ചു. കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് ക്യാംപസ് പ്ലേസ്മെന്റ് ഇതാദ്യ മായാണ് കോള ജില്‍ നടത്തിയത്.

വളര്‍ത്തുപക്ഷികളെ കുറിച്ചുള്ള പഠനമാണ് കോളജില്‍ സാധ്യമാക്കുന്നത്. മൂന്ന് വര്‍ഷം ദൈര്‍ഘ്യമുള്ള ബി.എസ്.സി. പി.പി.ബി.എം (പൗള്‍ട്രി പ്രൊഡക്ഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ് ) കോഴ്സ് സര്‍വകലാശാല നേരിട്ടാണ് നടത്തുന്നത്. വിദ്യാര്‍ഥികള്‍ക്ക് പ്രവ ര്‍ത്തന നൈപുണ്യം നല്‍കുന്നതിനൊപ്പം ഒരു സംരഭകനായും മാറാനുള്ള കഴിവും ഒരു പോലെ പ്രാപ്തമാക്കുന്നു. ഈ രണ്ട് വിഷയങ്ങളും സംയോജിപ്പിച്ചുള്ള പഠനംലഭ്യമാകുന്ന രാജ്യത്തെ ഏകസ്ഥാപനം കൂടിയാണ് ഈ കോളജ്. പ്ലസ്ടു ബയോളജി/ വി.എച്ച്.എസ്.ഇ പരീക്ഷകളില്‍ 50 ശതമാനം മാര്‍ക്ക് ലഭിച്ചവര്‍ക്ക് കോഴ്സില്‍ ചേരാം. ജൂണ്‍ മാസം പകു തിയോടെ സര്‍വ്വകലാശാലയുടെ വെബ്സൈറ്റ് ആയ www.kvasu.ac.in വഴി ഓണ്‍ലൈന്‍ ആയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. 45 സീറ്റിലേക്കുള്ള പ്രവേശനം നല്‍കുന്നത് സര്‍വകലാശാല നടത്തുന്ന പ്രവേശനപരീക്ഷയിലൂടെയാണ്.

സിലബസിന്റെ ഏതാണ്ട് 60ശതമാവും പൗള്‍ട്രി സയന്‍സ് വിഷയങ്ങളും ബാക്കി ബി സിനസ് മാനേജ്മെന്റ് വിഷയങ്ങളുമാണ്. ആറ് സെമസ്റ്റര്‍ ഉള്ള കോഴ്സില്‍ ഫാം , സംരഭ കത്വവികസനം ലക്ഷ്യമാക്കിയുള്ള പരിശീലനങ്ങള്‍, ദക്ഷിണേന്ത്യന്‍ പഠനയാത്ര, മൂന്ന് മാസത്തെ ഇന്റേണ്‍ഷിപ് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം മുതല്‍ വ്യാ വസായിക അടിസ്ഥാനത്തിലുള്ള ഇന്റേണ്‍ഷിപ് പ്ലേസ്മെന്റിനുള്ള നടപടികളും കോ ളജ് ആരംഭിച്ചിട്ടുള്ളതായി സ്പെഷ്യല്‍ ഓഫിസര്‍ പറഞ്ഞു. കൂടാതെ ഉന്നത പഠനം ആഗ്രഹിക്കുന്നവര്‍ക്ക് എം.ബി.എ, എം.എസ്.സി പൗള്‍ട്രി സയന്‍സ് / അനിമല്‍ സയന്‍സ് / വൈല്‍ഡ് ലൈഫ് സ്റ്റഡീസ് എന്നിവ ഇന്ത്യയ്ക്കു അകത്തും പുറത്തും ലഭ്യമാണ്. കോഴ്സ് കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് ഉപരി പഠനത്തിനായി വെറ്ററിനറി സയന്‍സിന് ചേരാനുള്ള അവസരവുമുണ്ട്.

2014 ല്‍ ആരംഭിച്ച കോളേജ് 10 വര്‍ഷം പിന്നിടുമ്പോള്‍ ഇന്ത്യയ്ക്കു അകത്തും പുറത്തു മായി പൗള്‍ട്രി വ്യവസായമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മുന്നൂറോളം ബി രുദധാരികളെ സൃഷ്ടിച്ചുകഴിഞ്ഞു. വെറ്ററിനറി സര്‍വകലാശാലയുടേയും പൗള്‍ട്രി കോര്‍പറേഷനിലേയും ഫാം അസിസ്റ്റന്റ് തസ്തിക, കേരള ചിക്കന്‍ പ്രൊജക്ട് എന്നിവയി ലും കൂടാതെ രാജ്യത്തിന് അകത്തുംപുറത്തുമായി പൗള്‍ട്രി സയന്‍സ് മേഖലയുമായി ബന്ധപ്പെട്ട് ജോലികളിലെല്ലാം നിലവില്‍ ഈ ബിരുദധാരികള്‍ ജോലി നോക്കുന്നു. നാനൂ റ് ഏക്കറോളം വരുന്ന തിരുവിഴാംകുന്ന് കന്നുകാലി ഗവേഷകേന്ദ്രം ക്യാംപസിലാണ് കോളജ് സ്ഥിതി ചെയ്യുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!