മണ്ണാര്‍ക്കാട്: വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ കീഴിലു ള്ള വിസ്ഡം എജുക്കേഷന്‍ ബോര്‍ഡ് സംഘടിപ്പിച്ച വിസ്ഡം ജില്ലാ മദ്‌റസ മെറിറ്റ് ഡേ ചോമേരി മദ്‌റസയില്‍ നടന്നു. .ജില്ലാ പ്രസിഡന്റ് ഹംസക്കുട്ടി സലഫി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്ട് അധ്യക്ഷനായി. പൊതു വിദ്യാ ഭ്യാസ വകുപ്പ് മലപ്പുറം ജില്ല ഐ.എം.ഇ ഷൗക്കത്തലി അന്‍സാരി മുഖ്യപ്രഭാഷണം നടത്തി.

വിസ്ഡം മദ്രസ ബോര്‍ഡ് നടത്തിയ പൊതു പരീക്ഷയില്‍ സംസ്ഥാന തല റാങ്ക് ജേതാക്കളായഎം.കെ. വഫ, കെ. ഫിദ ഫാത്തിമ, സംസ്ഥാന തല ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയില്‍ നാലും അഞ്ചും റാങ്ക് ലഭിച്ച എം.എ. റൈഹാനത്ത് ഒറ്റപ്പാലം, അലീഫ ഹാദി മണ്ണാര്‍ക്കാട് എന്നിവര്‍ക്ക് പ്രശസ്തി പത്രവും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു.

വിസ്ഡം ടാലന്റ് എക്‌സാമില്‍ ഓരോ ക്ലാസില്‍ നിന്നും ജില്ലാ തലത്തില്‍ ഒന്ന് മുതല്‍ മൂന്ന് വരെ സ്ഥാനങ്ങള്‍ നേടിയവര്‍ക്കും ടാലന്റ് എക്‌സാമില്‍ മികച്ച നിലവാരം പുലര്‍ത്തിയ മദ്‌റസകള്‍ക്കും അവാര്‍ഡുകള്‍ വിതരണം ചെയ്തു

വിസ്ഡം ജില്ലാ വിദ്യാഭ്യാസ കണ്‍വീനര്‍ അര്‍ഷദ് സ്വലാഹി, വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി നൗഫല്‍ കളത്തിങ്കല്‍, വിസ്ഡം സ്റ്റുഡന്റ്‌സ് ജില്ലാ സെക്രട്ടറി റിഷാദ് അല്‍ ഹിക്കമി പൂക്കാടഞ്ചേരി, സദഖതുള്ള അലനല്ലൂര്‍, ജാഫറലി പുതുനഗരം, നാസര്‍ പോപ്പുലര്‍, യൂസഫ് മൗലവി പറസില്‍പീടിക എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!