മണ്ണാര്‍ക്കാട് : മയിലിനെ വെടിവെച്ച് കൊന്ന് പാചകം ചെയ്ത് ഭക്ഷിക്കുകയും ഇറച്ചി കൈവശം വെക്കുകയും ചെയ്ത കേസില്‍ സഹോദരന്‍മാരായ രണ്ടു പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പുഴ പാലക്കയം കുണ്ടംപൊട്ടി പടിഞ്ഞാറെ വീട്ടില്‍ രമേഷ് (41), രാജേഷ് (41) എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ച ഇവരുടെ വീടുകളില്‍ പാലക്കാട് ഫ്‌ളെയിംങ് സ്‌ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ.സി.സനൂപ്, പാലക്കയം ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ.മനോജ് എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തുകയും പാചകം ചെയ്തനി ലയിലുള്ള മയിലിറച്ചി കണ്ടെത്തുകയും ചെയ്തിരുന്നതായി വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
അന്നുമുതല്‍ ഒളിവിലായിരുന്ന പ്രതികള്‍ ചൊവ്വാഴ്ച മണ്ണാര്‍ക്കാട് ഡി.എഫ്. ഒയ്ക്ക് മുന്നിലെത്തി കുറ്റസമ്മതം നടത്തുകയായിരുന്നു. തുടര്‍ന്ന് മണ്ണാര്‍ക്കാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ എന്‍.സുബൈറിന്റെ നേതൃത്വത്തിലുള്ള വനപാലകസംഘം പ്രതി കളുമായി കുണ്ടംപൊട്ടി ഭാഗത്ത് തെളിവെടുപ്പ് നടത്തി നായാട്ടിന് ഉപയോഗിച്ച തോ ക്കും മറ്റ് ആയുധങ്ങളും കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ ഡ് ചെയ്തു. കേസിലെ മറ്റുപ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ അറിയിച്ചു.