മണ്ണാര്‍ക്കാട്: മതനിരപേക്ഷരായ മണ്ണാര്‍ക്കാട്ടെ പൊതുസമൂഹം നല്‍കിയ പിന്തുണ യാണ് മണ്ണാര്‍ക്കാട് കോ-ഓപ്പറേറ്റീവ് എജ്യുക്കേഷണല്‍ സൊസൈറ്റിയുടെ വിജയങ്ങ ള്‍ക്ക് അടിസ്ഥാനമെന്ന് ചെയര്‍മാന്‍ പി.കെ.ശശി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്തെ മികച്ച വിദ്യാഭ്യാസ സഹകരണ സംഘത്തിനുള്ള അവാര്‍ഡ് തുടര്‍ച്ചയാ യി ഈ വര്‍ഷവും സൊസൈറ്റിയ്ക്കാണ് ലഭിച്ചത്. യൂണിവേഴ്സല്‍ കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ്, മണ്ണാര്‍ക്കാട് കോ-ഓപ്പറേറ്റീവ് കോളേജ്, മണ്ണാര്‍ക്കാട്, കാഞ്ഞിരപ്പുഴ, എടത്തനാട്ടുകര യൂണിവേഴ്സല്‍ പബ്ലിക് സ്‌കൂളുകള്‍ എന്നിങ്ങനെ അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് സൊസൈറ്റിയ്ക്ക് കീഴിലുള്ളത്. സുതാര്യമായി പ്രവര്‍ത്തിക്കുന്ന ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 2500ലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്നു. അധ്യാപക-അന ധ്യാപകരുമായി 150ഓളം പേര്‍ സേവനമനുഷ്ഠിക്കുന്നു. പുതിയ കോഴ്സുകളും പ്രൊഫഷ ണല്‍ കോഴ്സുകളും തുടങ്ങും. നാലുവര്‍ഷ ബിരുദ കോഴ്സുകള്‍ യൂണിവേഴ്സല്‍ കോളേജി ലും തുടങ്ങിയിട്ടുണ്ട്. ക്യാംപസിനകത്തെ പ്ലേസ്മെന്റ് സെല്ലിന്റെ നേതൃത്വത്തില്‍ വിവിധ കമ്പനികള്‍ നേരിട്ട് കൂടിക്കാഴ്ചകള്‍ നടത്തുന്നുമുണ്ട്. ഭരണസമിതിയുടെയും അധ്യാപ-അനധ്യാപക കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് ഈ നേട്ടം. മറിച്ചുള്ള പ്രചരണങ്ങള്‍ നടത്തി ആരും മമ്മൂഞ്ഞ് കളിക്കേണ്ട. എതിര്‍പ്പുകളും വിമര്‍ശനങ്ങളും വരെ സൊസൈറ്റിയുടെ വളര്‍ച്ചയെ സഹായിച്ചിട്ടുണ്ട്. ഇത്തരം സമീപനങ്ങളെ സഹി ഷ്ണുതയോടെയാണ് നോക്കികാണുന്നത്. പരിപൂര്‍ണരാണെന്നുള്ള അവകാശവാദമില്ല. തെറ്റുകള്‍ ചൂണ്ടികാണിച്ചാല്‍ സ്വീകരിക്കും. പിശക് തിരുത്തി ശരിയായ തീരുമാന മെടുക്കുമെന്നും പി.കെ.ശശി പറഞ്ഞു. വൈസ് ചെയര്‍മാന്‍ ഡോ. കെ.എ. കമ്മാപ്പ, ഹോണററി സെക്രട്ടറി പി. മനോമോഹനന്‍, ഭരണസമിതി അംഗങ്ങളായ പ്രഫ. ജോണ്‍ മാത്യു, കെ.എ. കരുണാകരന്‍, ടി.എം. അനുജന്‍, പി.കെ. രാധാകൃഷ്ണന്‍, പി.ബിന്ദു, പി. ഷെമീന, എം. പ്രീത എന്നിവരും പങ്കെടുത്തു.