മണ്ണാര്‍ക്കാട് : ഇന്ത്യന്‍ നാഷണല്‍ ലീഗ് സ്ഥാപക നേതാവ് ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബിനെ ഐ.എന്‍.എല്‍ മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി അനുസ്മരിച്ചു. എമറാള്‍ഡ് ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവര്‍കോ വില്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍രാഷ്ട്രീയത്തിലും പാര്‍ലമെന്റിലും നിലപാടുകള്‍ കൊണ്ട് ചരിത്രം തീര്‍ത്ത ഇബ്രാഹിം സുലൈമാന്‍സേട്ട് സ്ാഹിബ് പൊതുപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് അബ്ദു മാസ്റ്റര്‍ അധ്യക്ഷനായി. ചടങ്ങില്‍ വിവിധ മേഖലകളില്‍ മാതൃകയായവരെയും എസ്.എസ്.എല്‍.സി, പ്ലസ്ടു ഉന്നതവിജയികളെയും അനുമോദിച്ചു. ഡോ.കെ.പി.ശിവദാസന്‍, ഡോ.ആസ്യ നാസര്‍, അജിത്ത് പാലാട്ട്, വഹീദ് മാസ്റ്റര്‍, കെ.വി. എ.റഹ്മാന്‍, ഹുസൈനാര്‍ മുസ്ലിയാര്‍ എന്നിവര്‍ ആദരവേറ്റുവാങ്ങി. ജില്ലാ സെക്രട്ടറി കെ.വി.അമീര്‍ ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി അഷ്റഫലി വല്ലപ്പുഴ, സമസ്ത ഭാരവാഹി സുലൈമാന്‍ ഫൈസി, കോണ്‍ഗ്രസ് നേതാവ് പി.ആര്‍.സുരേഷ്, എന്‍.സി.പി.നേതാവ് സദകത്തുള്ള പടലത്ത്, ഐ.എന്‍.എല്‍ ജില്ലാ ഭാരവാഹികളായ പി.വി.ബഷീര്‍, റസാഖ് മാനു, അബ്ദു റഫീഖ്,മുസ്തഫ പുതുനഗരം, ബഷീര്‍ പുളിക്കല്‍, മണ്ഡലം സെക്രട്ടറി വി.ടി.ഉമ്മര്‍, ട്രഷറര്‍ ഉമര്‍ കുട്ടി എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!