അലനല്ലൂര്‍ : വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും വായനയുടെ ലോകത്തേക്ക് നയി ക്കാന്‍ മുണ്ടക്കുന്ന് എ.എം.എല്‍.പി. സ്‌കൂള്‍ നടപ്പിലാക്കിയ അക്ഷരനക്ഷത്രം പദ്ധതിക്ക് ബി.ആര്‍.സി. തലത്തില്‍ അംഗീകാരം. പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷാ കേരളയും സംയുക്തമായി സ്റ്റാര്‍സ് പദ്ധതിയുടെ കീഴില്‍ 2023-24 വര്‍ഷത്തില്‍ പ്രൈമറി സ്‌കൂളുകളിലെ നൂതന ആശയങ്ങളുടെ അവതരണത്തിലാണ് അക്ഷരനക്ഷത്രം പദ്ധതി യ്ക്ക് അംഗീകാരമെത്തിയത്. ഓപ്പണ്‍ റീഡിംഗ് ഏരിയ ഉപയോഗപ്പെടുത്തിയാണ് പദ്ധ തിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ആവശ്യമായ പുസ്തകങ്ങളുടെ സമാഹരണത്തി ല്‍ പൊതുജനങ്ങളും പങ്കാളിയായിരുന്നു. മണ്ണാര്‍ക്കാട് വെച്ചുനടന്ന ഉപജില്ലാ പ്രധാന അധ്യാപക യോഗത്തില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി.അബൂബക്കറില്‍ നിന്നും സ്‌കൂള്‍ പ്രധാന അധ്യാപകന്‍ പി.യൂസഫ് ഉപഹാരം ഏറ്റു വാങ്ങി. ബി.പി.സിമാരായ മുഹമ്മദാലി, ഭക്തഗിരീഷ്, എച്ച്.എം. ഫോറം നേതാക്കളായ എ.ആര്‍.രവിശങ്കര്‍, എസ്. ആര്‍.ഹബീബുള്ള, ബി.ആര്‍.സി. ട്രെയിനര്‍ സുകുമാരന്‍, നബീല്‍ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!