മണ്ണാര്‍ക്കാട്: കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ (കെ.എച്ച്.ആര്‍. എ.) മണ്ണാര്‍ക്കാട് യൂണിറ്റ് ജനറല്‍ബോഡി യോഗവും സുരക്ഷാ പദ്ധതി ഉദ്ഘാടനവും നടത്തി. എമറാള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സംസ്ഥാന പ്രസിഡന്റ് ജി. ജയപാല്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി. സന്തോഷ് അധ്യക്ഷനായി. സുരക്ഷാ പദ്ധ തി എന്‍. ഷംസുദീന്‍ എം.എല്‍.എ.യും, പദ്ധതിയുടെ ആദ്യ അപേക്ഷ സ്വീകരിക്കല്‍ കെ.ടി.ഡി.സി. ചെയര്‍മാന്‍ പി.കെ. ശശിയും, ഫുഡ്‌സ് ലോഞ്ചിങ് അഹമ്മദ് ദേവര്‍ കോവില്‍ എം.എല്‍.എ.യും നിര്‍വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ വിദ്യാര്‍ഥികളുള്‍പ്പടെയുള്ളവരെ ആദരിച്ചു.
കെ.എച്ച്.ആര്‍.എ. അംഗങ്ങള്‍, കുടുംബാംഗങ്ങള്‍, തൊഴിലാളികള്‍ എന്നിവരാണ് സുരക്ഷാപദ്ധതിയുടെ ഗുണഭോക്താക്കള്‍. യൂണിറ്റിലെ 200ലധികമുള്ള അംഗങ്ങളെ ചേര്‍ക്കുന്നതിനുള്ള ഡെപ്പോസിറ്റ് തുക കമ്മിറ്റി വഹിക്കും. 20 കോടിയിലധികം രൂപയുടെ പദ്ധതിയാണ് യൂണിറ്റില്‍ നടപ്പിലാക്കുക. സംസ്ഥാന സെക്രട്ടറി ഷിനാജ് റഹ്മാന്‍, ജില്ലാ പ്രസിഡന്റ്എന്‍.എം.ആര്‍.റസാക്ക് , ജില്ലാ സെക്രട്ടറി ഫസല്‍ റഹ്മാന്‍, ജില്ലാ ട്രഷറര്‍ പി.അപ്പാരു, യൂനിറ്റ് സെക്രട്ടറി ഫിറോസ് ബാബു, സുരക്ഷാ പദ്ധതി ജില്ലാ ചെയര്‍മാന്‍ കുഞ്ചപ്പന്‍ ,സംസ്ഥാന കമ്മറ്റി അംഗങ്ങളായ എന്‍.ആര്‍.ചിന്മയാനന്ദന്‍, സുബൈര്‍ പട്ടാമ്പി, മുസ്തഫ ഒലവക്കോട്, സി.നൗഫല്‍, ജില്ലാ ഭാരവാഹികളായ ഇ.എ.നാസര്‍, നാസര്‍ ചില്ലീസ്, യൂനിറ്റ് ഭാരവാഹികളായ മിന്‍ഷാദ്, ജയന്‍ ജ്യോതി, കതിരവന്‍, ഷാജഹാന്‍ റസാക്ക്, ടി.കെ.സിദ്ധിക്ക് തുടങ്ങിയവര്‍ സംസാരിച്ചു.