അഗളി: സംസ്ഥാന ന്യൂട്രീഷന്‍ വിങ്ങിന്റെയും സാമൂഹിക ആരോഗ്യകേന്ദ്രം അഗളി യുടെയും നേതൃത്വത്തില്‍ വിവിധ ഊരുകളിലെ ഗര്‍ഭിണികള്‍, പ്രായമുള്ള വ്യക്തികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവരെ പങ്കെടുപ്പിച്ച് ന്യൂട്രീഷന്‍ ഇന്റര്‍വെന്‍ഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു. മുക്കിലാ ഡോര്‍മിറ്ററിയില്‍ നടന്ന പരിപാടി അട്ടപ്പാടി ബ്ലോക്ക് മെമ്പര്‍ സിന്ധു ബാബു ഉദ്ഘാടം ചെയ്തു. അഗളി സാമൂഹിക ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ജോജോ ജോണ്‍, ജൂനിയര്‍ പിഎച്ച്എന്‍ ഇന്ദിരാദേവി, ന്യൂട്രിഷനിസ്റ്റ് മുര്‍ഷിദ്, ഹെല്‍ത്ത് ഇന്‍സ് പെക്ടര്‍ ശാന്തന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സബാജ് തുടങ്ങിയവര്‍ സംസാരിച്ചു. കോയമ്പത്തൂര്‍ എന്‍.ജിപി. കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് അധ്യാപിക ഡോ.ശ്രീദേവി ക്ലാസെടുത്തു. പോഷകാഹാരം പ്രമേയമാക്കി കോളജ് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച പാവക്കൂത്ത് ശ്രദ്ധേയമായി.