മണ്ണാര്‍ക്കാട്: പെരിമ്പടാരി ഹോളി സ്പിരിറ്റ് ഫൊറോന പള്ളിയിലെ തിരുനാള്‍ ആഘോ ഷം തുടങ്ങി. ശനി, ഞായര്‍ ദിവസങ്ങളിലാണ് പ്രധാന തിരുനാളെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ട് നടന്ന വിശുദ്ധ കുര്‍ബാന, ലദീഞ്ഞ്, നൊവേന, സന്ദേശം എന്നിവയ്ക്ക് വികാരി ഫാ. രാജു പുളിക്കത്താഴ കാര്‍മി കത്വം വഹിച്ചു. തുടര്‍ന്ന് സ്നേഹവിരുന്നും വൈകീട്ട് ഇടവകാംഗങ്ങളുടെ കലാപരിപാ ടികളും നടന്നു. ശനിയാഴ്ച രാവിലെ ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. ജിജോ പുളിക്കത്താഴ, ഫാ. ടിറ്റോ കൊട്ടിയാനിക്കല്‍ എന്നിവര്‍ കാര്‍മികരാകും. വൈകിട്ട് 4.45ന് ആശുപത്രിപ്പടി കുരിശുപള്ളിയില്‍ നിന്നും തിരുനാള്‍ പ്രദക്ഷിണം നടക്കും. നൂറുക്ക ണക്കിന് വിശ്വാസികള്‍ പങ്കെടുക്കും. ഫാ. സജി ജോണ്‍ സമാപനാശീര്‍വാദം നടത്തും. 7.15ന് ബാന്റ് -ചെണ്ട-ശിങ്കാരിമേളങ്ങളും കരിമരുന്ന് പ്രകടനവും നടക്കും. തുടര്‍ന്ന് സ്നേഹവിരുന്നുണ്ടാകും. കായംകുളം ദേവാ കമ്മ്യൂണിക്കേഷന്‍സിന്റെ നാടകം ‘ ചന്ദ്രി കാവസന്തം ‘ അരങ്ങേറും. പ്രധാന തിരുനാള്‍ ദിനമായ ഞായറാഴ്ച രാവിലെ ആഘോ ഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. ജോണ്‍ കണ്ടംകേരി കാര്‍മികനാകും. ഫാ. ആല്‍ ബിന്‍ വെട്ടിക്കാട്ട് സന്ദേശം നല്‍കും.തുടര്‍ന്ന് പള്ളിക്കുചുറ്റും പ്രദക്ഷിണവും സമാപനാ ശീര്‍വാദവും നടക്കും. തിരുനാള്‍ ദിവസങ്ങളില്‍ അമ്പ് എടുക്കുന്നതിനും നേര്‍ച്ചകാഴ്ച്ച കള്‍ അര്‍പ്പിക്കുന്നതിനും അടിമവെയ്ക്കുന്നതിനും സൗകര്യമുണ്ടായിരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികളായ ഫാ. രാജു പുളിക്കത്താഴ, ബിനോയ് എരിമറ്റത്തില്‍, ജോയി മണിമല, ഡേവിസ് മംഗലന്‍, ഷാജി വാട്ടംപാറ, ജെയ്മോന്‍ കോമ്പേരില്‍ എന്നിവ ര്‍ പങ്കെടുത്തു.