മണ്ണാര്‍ക്കാട് : ഇന്ന് രാത്രി എട്ട് മുതല്‍ തിങ്കളാഴ്ച രാവിലെ ആറ് വരെ സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും. പെട്രോള്‍ പമ്പുകളേയും ഡീലര്‍മാരേയും സംരക്ഷി ക്കുക, ഡീലര്‍ മാര്‍ജിന്‍ മുന്‍കാല പ്രാബല്യത്തോടെ നല്‍കുക, മാനദണ്ഡങ്ങള്‍ ലംഘിച്ച് നിര്‍മിച്ച പമ്പുകള്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയി ച്ചാണ് ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സിന്റെ സമരം. പ്രശ്ന പരിഹാരമുണ്ടായില്ലെങ്കില്സ ഫെബ്രുവരി മുതല്‍ രാത്രി കാലത്ത് പമ്പുകള്‍ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ടോമി തോമസ്, ജനറല്‍ സെക്രട്ടറി സഫ അഷ്റഫ് എന്നിവര്‍ അറിയിച്ചു.