ഒറ്റപ്പാലം : പട്ടികജാതി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസപരവും സാംസ്‌കാരികവുമായ ഉന്നമനത്തിനായി ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ അയ്യങ്കാളി സായാഹ്ന പഠ നകേന്ദ്രം പദ്ധതി മുന്നേറുന്നു. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തും ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളും സംയുക്തമായി ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വി കസന ഓഫീസിന്റെ സഹകരണത്തോടെ ആരംഭിച്ച പദ്ധതിയാണ് സായാഹ്ന പഠന കേന്ദ്രം. ബ്ലോക്ക് പരിധിയിലെ 31 പട്ടികജാതി കോളനികള്‍ കേന്ദ്രീകരിച്ചാണ് സായാഹ്ന പഠനകേന്ദ്രങ്ങള്‍ പദ്ധതി നടപ്പാക്കുന്നത്.
അമ്പലപ്പാറ ഗ്രാമപഞ്ചായത്തില്‍ വാര്യത്തുകുന്ന് കോളനി,അമരമംഗലം ചേരിക്കുന്ന് കോളനി, അംബേദ്ക്കര്‍ കോളനി, തേലക്കാട്ടുപടി കോളനി, തെക്കേപ്പുരക്കല്‍ കോളനി എന്നിവിടങ്ങളിലും ലക്കിടി പേരൂര്‍ പഞ്ചായത്തില്‍ മുളഞ്ഞൂര്‍ കോളനി, ആശാരിക്കു ന്ന് കോളനി, മുല്ലക്കല്‍ കോളനി, പഴക്കാട്ടുപറമ്പ് കോളനി, സ്‌കൂള്‍പ്പറമ്പ് കോളനി എന്നിവിടങ്ങളിലും വാണിയംകുളം ഗ്രാമപഞ്ചായത്തില്‍ വാച്ചാക്കര കോളനി, അരി ക്കത്തുമനപ്പടി കോളനി, പാട്ടപ്പള്ളിയാലില്‍ കോളനി കൂമുള്ളിന്‍കാട്-മാരിയില്‍പ്പടി കോളനി, കുന്നത്തുപടി കാഞ്ഞിരംപാറ കോളനി, ചേരിക്കല്ല് കോളനി എന്നിവിട ങ്ങളിലും ചളവറ ഗ്രാമപഞ്ചായത്തില്‍ പട്ടത്തില്‍ മനക്കല്‍ത്തൊടി കോളനി, കൈ തേരിക്കുന്ന് കോളനി കാഞ്ഞങ്ങാട്ടുപടി കോളനി, ചരപ്പറമ്പത്ത് കോളനി എന്നിവിട ങ്ങളിലും നെല്ലായ ഗ്രാമപഞ്ചായത്തില്‍ മുണ്ടുകാട്ടില്‍ കോളനി, ഐ.എച്ച്.ഡി.പി കോളനി, മേലേതില്‍ കോളനി പേരാലിന്‍കൂട്ടം കോളനി എന്നിവിടങ്ങളിലും തൃക്ക ടീരി ഗ്രാമപഞ്ചായത്തില്‍ കുന്നത്തുപറമ്പില്‍ കോളനി, തേക്കിന്‍കാട് കോളനി, തെ ക്കേപ്പുരക്കല്‍ കോളനി എന്നിവിടങ്ങളിലും അനങ്ങനടി ഗ്രാമപഞ്ചായത്തില്‍ അഷ്ട ത്തുമന കോളനി, പൂമരം കോളനി, വെള്ളിനാംകുന്ന് കോളനി കളംചാള കോളനിക ളിലുമാണ് സായാഹ്ന പഠന കേന്ദ്രങ്ങള്‍ ആരംഭിച്ചത്. അധ്യാപകര്‍ക്ക് ഓണറേറിയം നല്‍കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് എസ്.സി.പി ഫണ്ടില്‍ നിന്നും 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 12.80 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. നാല് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് വൈകിട്ട് അഞ്ച് മുതല്‍ ആറ് വരെയാണ് ക്ലാസുകള്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!