മണ്ണാര്‍ക്കാട് : നവകേരള സദസുമായി ബന്ധപ്പെട്ട് ഭരണസമിതി തീരുമാനത്തിന് വിരുദ്ധ മായി തനത് ഫണ്ടില്‍ നിന്നും തുക അനുവദിച്ചെന്ന് ആരോപിച്ച് കോട്ടോപ്പാടം പഞ്ചായ ത്ത് സെക്രട്ടറി യു.ഡി.എഫ് മെമ്പര്‍മാര്‍ ഉപരോധിച്ചു. നവംബര്‍ എട്ടിന് ചേര്‍ന്ന ചേര്‍ന്ന ഭരണ സമിതി യോഗത്തില്‍ ഫണ്ട് അനുവദിക്കുന്ന അജണ്ടയില്‍ 16 പേര്‍ എതിര്‍ത്തതി നാല്‍ തുക നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു. ഇതിന് വിരുദ്ധമായാണ് സെക്ര ട്ടറി തുക നല്‍കുന്നതിന് അംഗീകാരം നല്‍കിയതെന്നാണ് ആക്ഷേപം. സര്‍ക്കാര്‍ ഉത്തരവു പ്രകാരം നവകേരള സദസ് സംഘടിപ്പിക്കുന്നതിനും പ്രചാരണത്തിനുമായി സംഘാടക സമിതി ആവശ്യപ്പെടുന്ന മുറയ്ക്ക് പഞ്ചായത്തുകള്‍ക്ക് 50000 രൂപ വരെ തനതു ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിന് ഭരണസമിതി/ സെക്രട്ടറിയെ ചുമതലപ്പെടുത്തി കൊണ്ടു ള്ള തീരുമാനം യോഗം വിശദമായി വായിച്ചു കേട്ടിരുന്നു. 22 അംഗ ഭരണസമിതിയിലെ ആറ് എല്‍.ഡി.എഫ് അംഗങ്ങള്‍ തുക നല്‍കുന്നതിനെ അനുകൂലിച്ചു. എന്നാല്‍ യു.ഡി. എഫിലെ 16 അംഗങ്ങള്‍ തുക നല്‍കുന്നതിനെ എതിര്‍ക്കുകയും ചെയ്തു. ഭൂരിപക്ഷ ഭരണ സമിതി തീരുമാന പ്രകാരം പഞ്ചായത്ത് തനത് ഫണ്ടില്‍നിന്നും തുക നല്‍കേണ്ടതി ല്ലെന്നാണ് തീരുമാനിച്ചത്. ഇന്നലെ രാവിലെ പത്ത് മണിയോടെ യു.ഡി.എഫ്. മെമ്പര്‍മാര്‍ വിഷയത്തില്‍ സെക്രട്ടറിയോട് വിശദീകരണം തേടി. ബോഡ് അംഗീകാരം നല്‍കാതെ പഞ്ചായത്ത് രാജ് ആക്ടിന് വിരുദ്ധമായി എടുത്ത തീരുമാനത്തിന് സെക്രട്ടറി മാത്രമായി രിക്കും ഉത്തരവാദിയെന്ന് പ്രസിഡന്റ് അക്കര ജസീനയും അംഗങ്ങളും പറഞ്ഞു. വൈ സ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട്, പാറയില്‍ മുഹമ്മദാലി,റഫീന മുത്തനില്‍, കെ.ടി. അബ്ദുള്ള,സി.കെ. സുബൈര്‍, ഒ.ഇര്‍ഷാദ് ,ഹംസ കിളയില്‍, റുബീന ചോലക്കല്‍, കെ. വിനീത ,നസീമ ഐനെല്ലി തുടങ്ങിയവര്‍ പങ്കെടുത്തു.