കാഞ്ഞിരപ്പുഴ: ജലസേചന പദ്ധതിയില്‍ നിന്നും കൃഷിയാവശ്യത്തിന് ഇടതു – വലതുക ര കനാല്‍ വഴിയുള്ള ജലവിതരണം അടുത്തമാസം പകുതിയോടെ തുടങ്ങാന്‍ ഒരുക്കം. ഇതിന്റെ ഭാഗമായുള്ള കനാല്‍ അറ്റകുറ്റപണികള്‍ ഓരോ സബ് ഡിവിഷന് കീഴിലും പുരോഗമിക്കുന്നതായി കെ.പി.ഐ.പി. അധികൃതര്‍ അറിയിച്ചു. ഒന്നര കോടി രൂപ വി നിയോഗിച്ചാണ് കനാലുകളിലെ ചെളി നീക്കല്‍, കാട് വെട്ടി വൃത്തിയാക്കല്‍ തുടങ്ങി യവ ഉള്‍പ്പടെ ജലസേചന വകുപ്പ് നടത്തുന്നത്. കാഞ്ഞിരപ്പുഴ, കല്ലടിക്കോട്, ഒറ്റപ്പാലം സബ് ഡിവിഷനുകള്‍ക്ക് കീഴിലുള്ള എട്ട് സെക്ഷന്‍ ഓഫിസുകളുടെ മേല്‍നോട്ടത്തി ലാണ് അറ്റകുറ്റപണികള്‍.
അതിനിടെ നബാര്‍ഡ് സഹായത്തോടെ പത്ത് കോടി വിനിയോഗിച്ച് പ്രധാന കനാലു കള്‍ നവീകരിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികളും തുടങ്ങിയിട്ടുണ്ട്. 23 പ്രവൃത്തി കളില്‍ ഇതിനകം പന്ത്രണ്ടോളം പ്രവര്‍ത്തികള്‍ ടെന്‍ഡര്‍ ചെയ്ത് കഴിഞ്ഞു. ബാക്കി ഈ ആഴ്ച പൂര്‍ത്തിയാകും. ഇ-ടെന്‍ഡര്‍ സൈറ്റ് സന്ദര്‍ശിച്ച് കരാറുകാര്‍ക്ക് ടെന്‍ഡറില്‍ പ ങ്കെടുക്കാം. കനാലുകളുടെ പലഭാഗത്തും അരികുഭിത്തി കോണ്‍ക്രീറ്റ് ചെയ്യാത്തതി നാല്‍ മണ്ണിടിഞ്ഞ് ജലവിതരണം തടസപെടുന്ന സഹചര്യമാണുള്ളത്. മുമ്പ് ഗ്രാമ പ ഞ്ചായത്തുകള്‍ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി കനാലിലെ ചെളി നീക്കുകയും കാട് വെട്ടിമാറ്റുകയും ചെയ്തിരുന്നതിനാല്‍ ജലവിതരണം സുഗമമായി നടന്നിരുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ ഇത് നിര്‍ത്തിവെച്ചത് പ്രതിസന്ധിയായി. കനാലുകളുടെ ശോച്യാവസ്ഥ മൂലം വാലറ്റ പ്രദേശങ്ങളിലേക്ക് വെള്ളമെത്താത് കര്‍ഷകരെ പ്രയാസ പ്പെടുത്തിയ സാഹചര്യത്തില്‍ കെ.ശാന്തകുമാരി എം.എല്‍.എയും ഉദ്യോഗസ്ഥരും വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്നാണ് ഫണ്ട് അനുവദിച്ചത്. കനാല്‍ നവീകരണത്തോടെ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
രണ്ടാംവിള നെല്‍കൃഷിയ്ക്കായി സാധാരണ നവംബര്‍ മുതല്‍ മെയ് വരെ അഞ്ച് തവ ണകളിലായാണ് ഡാമില്‍ നിന്നും കനാല്‍വഴി വെള്ളം തുറന്ന് വിടുക. ഇക്കുറി മഴ ലഭി ച്ചതിനാലാണ് ഡിസംബറിലേക്ക് നീട്ടിയത്. ആവശ്യമായ മഴ തുടര്‍ന്നും ലഭിച്ചാല്‍ ഇത് നീളാനും സാധ്യതയുണ്ട്. മണ്ണാര്‍ക്കാട്, ഒറ്റപ്പാലം താലൂക്കുകളിലെ 17 ഗ്രാമ പഞ്ചായത്തു കളിലും മൂന്ന് നഗരസഭകളിലുമായി 250 കിലോ മീറ്റര്‍ ദൂരത്തിലാണ് അണക്കെട്ടിന്റെ ഇടതു, വലതുകര കനാലുകളും നാല്‍പ്പതോളം ഉപകനാലുകളും സ്ഥിതി ചെയ്യുന്നത്. ഒമ്പത് കിലോ മീറ്റര്‍ ദൂരത്തിലുള്ള വലതുകര കനാല്‍ വഴി മണ്ണാര്‍ക്കാട് നഗരസഭ, തെ ങ്കര, കാഞ്ഞിരപ്പുഴ തുടങ്ങിയ ഭാഗങ്ങളിലേക്കും 62 കിലോ മീറ്റര്‍ ദൂരത്തിലുള്ള ഇടതു കര കനാല്‍ വഴി തച്ചമ്പാറ, കരിമ്പ, കാരാകുര്‍ശ്ശി, ഒറ്റപ്പാലം നഗരസഭയും താലൂക്കിലെ വിവിധ പഞ്ചായത്തുകളിലെ കൃഷിയിടങ്ങളിലേക്കുമാണ് വെള്ളമെത്തുന്നത്.