മണ്ണാര്‍ക്കാട് : ഭീമനാട്ടെ പെരുങ്കുളത്തില്‍ മുങ്ങിമരിച്ച സഹോദരിമാര്‍ക്ക് കോട്ടോപ്പാടം ഗ്രാമം കണ്ണീരോടെ വിട നല്‍കി. അക്കര വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹ ത്തില്‍ നൂറ് കണക്കിന് പേര്‍ അന്തിമോപചാരമര്‍പ്പിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് നാടി നെ സങ്കടക്കയത്തിലേക്ക് തള്ളിയിട്ട സഹോദരങ്ങളുടെ വേര്‍പാടുണ്ടായത്. കുട്ടികളെ കുളം കാണിക്കുന്നതിനും ഒപ്പം അലക്കാനുമായെത്തിയ നഷീദ അസ്ന, റമീഷ ഷഹനാ സ്, റിഷാന അല്‍താജ് എന്നിവര്‍ പെരുങ്കുളത്തിലെ വെള്ളപ്പരപ്പില്‍ മുങ്ങിത്താഴുകയാ യിരുന്നു. സമീപവാസികളും തോട്ടത്തില്‍ ജോലി ചെയ്യുകയായിരുന്ന തൊഴിലാളികളും ഓടിയെത്തിയാണ് മൂവരേയും കരയ്ക്കെടുത്തത്. ഉടന്‍ ആംബുലന്‍സില്‍ കയറ്റി വട്ടമ്പ ലം മദര്‍കെയര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നാട്ടുകല്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമാര്‍ട്ടത്തിനായി ബുധനാഴ്ച വൈകിട്ട് ജില്ലാ ആശുപ ത്രിയിലേക്ക് മാറ്റി.
ഇന്ന് ഉച്ചയോടെ പോസ്റ്റുമാര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഒന്നേകാലോടെയാണ് മൂന്ന് ആംബുലന്‍സുകളിലായി സഹോദരിമാരുടെ മൃതദേഹങ്ങള്‍ കുടുംബവീട്ടിലെത്തിച്ച ത്. പ്രിയപ്പെട്ടവരെ ഒരു നോക്കു കാണാനും അന്ത്യയാത്രാമൊഴിയേകാനുമായി സത്രീക ളും കുട്ടികളും ഉള്‍പ്പടെ നൂറ് കണക്കിന് ആളുകള്‍ അക്കരവീടിനു ചുറ്റും കാത്ത് നി ന്നിരുന്നു. ഒരു മണിക്കൂറോളം വീട്ടുമുറ്റത്ത് പൊതുദര്‍ശനത്തിന് വെച്ചു. നൂറ് കണക്കിന് പേര്‍ അന്തിമോപചാരമര്‍പ്പിച്ചു. വി.കെ ശ്രീകണ്ഠന്‍ എം.പി, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചാ യത്ത് പ്രസിഡന്റ് വി.പ്രീത, വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി കല്ലടി അബൂബക്കര്‍, പാലക്കാട് മുനിസിപ്പല്‍ കൗണ്‍സിലര്‍ സൈദ് മീരാന്‍ ബാബു തുടങ്ങിയവര്‍ ജില്ലാ ആശുപത്രിയിലെത്തിയിരുന്നു.
സമസ്ത നേതാക്കളായ കെ.സി.അബൂബക്കര്‍ ദാരിമി, ടി.ടി.ഉസ്മാന്‍ ഫൈസി, മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍, കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പ്രസിഡ ന്റ് അക്കര ജസീന, കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മിക്കുട്ടി, വൈസ് പ്രസിഡന്റ് വിജയലക്ഷ്മി, ജില്ലാ പഞ്ചായത്ത് അംഗം മെഹര്‍ബാന്‍ ടീച്ചര്‍, പൊ തുപ്രവര്‍ത്തകരായ കളത്തില്‍ അബ്ദുള്ള, പി.മനോമോഹനന്‍, ജോസ് ബേബി, അസീസ് ഭീമനാട്, ജനപ്രതിനിധികള്‍ ഉള്‍പ്പടെ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. വീട്ടിലെ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് കോട്ടോ പ്പാടം മഹല്ല് ഖാസി എ.പി.അബ്ദുള്‍ ജലീല്‍ ഫൈസി, എസ്.കെ.എസ്.എസ്.എഫ് സം സ്ഥാന വൈസ് പ്രസിഡന്റ് ഹബീബ് ഫൈസി കോട്ടോപ്പാടം എന്നിവര്‍ നേതൃത്വം നല്‍കി.
പൊതുദര്‍ശനത്തിന് ശേഷം ഉച്ചയ്ക്ക് രണ്ടേകാലോടെ മൃതദേഹങ്ങള്‍ ഖബറടക്കനായി പള്ളിയിലേക്ക് കൊണ്ടുപോയി. മൃതദേഹങ്ങള്‍ കോട്ടോപ്പാടം ജുമാമസ്ജിദില്‍ എത്തിച്ചു. ജനാസ നമസ്‌കാരത്തിന് ജംഇയ്യത്തുല്‍ ഖുത്വബ ജില്ലാ പ്രസിഡന്റ് സയ്യിദ് പി. കെ. ഇമ്പിച്ചിക്കോയ തങ്ങള്‍ കൊടക്കാട് നേതൃത്വം നല്‍കി. റമീഷ, റിഷാന എന്നിവരുടെ മൃതദേഹം കോട്ടോപ്പാടം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ അടുത്തടുത്തായി ഖബറടക്കി. നഷീദയുടെ മൃതദേഹം ഭര്‍തൃനാടായ നാട്ടുകല്ലിലെ പാറമ്മല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാ നിലും ഖബറടക്കി.