വികേന്ദ്രീകൃതാസൂത്രണ രംഗത്ത് സംസ്ഥാനം ഏറെ മുന്നില്‍
ചാലിശ്ശേരി: വികേന്ദ്രീകൃതാസൂത്രണ രംഗത്ത് സംസ്ഥാനം ഏറെ മുന്നോട്ടു പോയതാ യും വികേന്ദ്രീകൃത വികസനത്തിന് നാടും നാട്ടുകാരും വഹിച്ച പങ്ക് വളരെ വലുതാ ണെന്നും പ്രാദേശിക വികസനത്തിലൂടെ വലിയ തോതില്‍ വികസനങ്ങള്‍ കൊണ്ടു വന്നതായും തദ്ദേശ ദിനാഘോഷ സെമിനാർ സെഷനുകൾ വ്യക്തമാക്കി. അതിദരി ദ്രര്‍ക്കായുള്ള മൈക്രോ പ്ലാന്‍ നിര്‍വഹണം മോണിറ്ററിംഗ് പ്രായോഗിക നടപടികള്‍, പ്രാദേശിക സാമ്പത്തിക വികസനം-തൊഴിലാസൂത്രണവും സംരംഭങ്ങളും, ശുചിത്വ കേരളം-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍-കടമകള്‍ എന്നീ വിഷയങ്ങളില്‍ മികച്ച ആശയങ്ങളാണ് സെമിനാര്‍ സെഷനുകളില്‍ പങ്കുവെച്ചത്. വിദ്യാഭ്യാസ -ആരോഗ്യ – പാര്‍പ്പിട മേഖലകളില്‍ വന്‍ കുതിപ്പാണ് സംസ്ഥാനത്തുണ്ടായത്. അതില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് വളരെ വലുതാണ്. സംസ്ഥാന ഖജനാവിന്റെ 35 മുതല്‍ 40 ശത മാനം വരെ തുക സംസ്ഥാനത്തെ 1200 തദ്ദേശ സ്ഥാപനങ്ങളിലൂടെയാണ് ചെലവഴി ക്കുന്നത്. നേരത്തേ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന നിരവധി സ്ഥാപനങ്ങളും അതിന് ആവശ്യമായ ജീവനക്കാരെയും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈ മാറി നല്‍കി. വികസന പദ്ധതികള്‍ തീരുമാനിക്കാനുള്ള അവസരവും തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങള്‍ക്ക് ലഭിച്ചു.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ വിജയ ത്തിലൂടെ തദ്ദേശ സ്ഥാപനങ്ങളുടെ കരുത്ത് മികച്ചതായി.
തദ്ദേശ സ്വയംഭരണ വകുപ്പ് ഏകീകരിച്ച നടപടി വലിയ ഗുണം നല്‍കുന്നതാണ്. വികസനമെന്നത് പ്രാദേശികമായി ചുരുങ്ങിപ്പോകരുത്. സാമൂഹത്തെ പുരോഗതി യിലേക്ക് മാറ്റുന്നതിനുള്ള സോഷ്യല്‍ ഡിസൈനിംഗ് സെന്ററുകളായി തദ്ദേശ സ്ഥാ പനങ്ങള്‍ മാറണം. അതിന് തദ്ദേശ സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കണം. ദീര്‍ഘകാല ലക്ഷ്യമുള്ള വികസന പദ്ധതികള്‍ വരുമ്പോള്‍ എതിര്‍ക്കുകയും മുടക്കുകയും ചെയ്യുന്ന പ്രവണതയുമുണ്ട്. അത്തരം പ്രശ്‌നങ്ങളില്‍ ജനങ്ങള്‍ക്കുണ്ടാവുന്ന സംശയങ്ങള്‍ക്ക് യുക്തിപൂര്‍ണമായ മറുപടി നല്‍കി നിവാരണം വരുത്തുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണം. വികസന പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ നിഷേധാത്മക സമീപനം പാടില്ല. അത്തരം ചിന്തയ്‌ക്കെന്തിരെ പ്രാദേശിക തലത്തില്‍ ബോധവത്ക്ക രണം വേണം.
അതിദരിദ്രര്‍ക്കായുള്ള മൈക്രോ പ്ലാന്‍ നിര്‍വഹണം മോണിറ്ററിംഗ് പ്രായോഗിക നടപടികള്‍
അതിദരിദ്രര്‍ക്ക് സേവനം- സഹായവും പ്രധാനമാണ്. ഭാരത സര്‍ക്കാരിന്റെ കണക്കനുസരിച്ച് ഭാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. എങ്കിലൂം, ചെറിയ ശതമാനം പേര്‍ ഇപ്പോഴുമുണ്ട്.
വികസന പരിപടികള്‍ അവര്‍ക്കായും നടപ്പാക്കണം. അതിദരിദ്രരുടെ പട്ടികയിലുള്ള 64004 പേര്‍ക്കും വ്യത്യസ്ത അവസ്ഥകളാണ്. അവര്‍ക്കായി കൃത്യമായ മൈക്രോ പ്ലാനുകള്‍ സജ്ജമാക്കി എത്രയും വേഗം ആശ്വാസം നല്‍കണമെന്നും അതിനായി സര്‍ക്കാര്‍ -സ്വകാര്യ-സഹകരണ സ്ഥാപനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ മുന്‍കൈ എടുക്കണമെന്നും സെമിനാറില്‍ അഭിപ്രായപ്പെട്ടു.
പ്രാദേശിക സാമ്പത്തിക വികസനം-തൊഴിലാസൂത്രണവും സംരംഭങ്ങളും
പ്രദേശത്തിന്റെ സാധ്യത, അഭിരുചി, തൊഴില്‍ നൈപുണ്യം എന്നിവക്കനുസരിച്ചുള്ള തൊഴില്‍ സംരംഭങ്ങള്‍ ആവശ്യമാണ്. തൊഴില്‍ സഭകളുടെ ലക്ഷ്യമറിഞ്ഞ് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് തദ്ദേശ സ്ഥാപനങ്ങളിലെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണം. മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍, വിപണന സാധ്യത എന്നിവ ഉറപ്പുവരുത്തലും പ്രധാനമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ മാറ്റമാണ് ലക്ഷ്യമിടുന്നത്. വിദ്യാര്‍ത്ഥികളെ പഠന ഘട്ടത്തില്‍ തന്നെ തൊഴില്‍ നിപുണതയും കാര്യശേഷിയും കൈവരിച്ച് തൊഴിലും തൊഴില്‍ സംരംഭങ്ങളും നേടുന്നതിന് പ്രാപ്തരാക്കി മാറ്റുകയാണ് ലക്ഷ്യം. നോളജ് എക്കണോമി മുഖേന നൈപുണ്യം ലഭിക്കുന്നതിന് അവസരം നല്‍കുന്നുണ്ട്. ഇതിനായി അതത് തദ്ദേശ സ്ഥാപനങ്ങളിലൂടെ സര്‍വേ നടത്തി സംരംഭകത്വ ആശയം, ശേഷി, നൈപുണ്യം എന്നിവയുള്ളവരെ കണ്ടെത്തണം. തദ്ദേശ സ്ഥാപനങ്ങള്‍ സര്‍വെക്ക് ആവശ്യമായ പിന്തുണ നല്‍കണം. .
കോവിഡനന്തര വര്‍ക്ക് ഫ്രം ഹോം, വര്‍ക്ക് നിയര്‍ ഹോം നടപ്പാക്കുന്നതിന് കഴിഞ്ഞ ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയെടുത്താല്‍ താങ്ങാവുന്ന വാടക ഈടാക്കി വര്‍ക്ക് നിയര്‍ ഹോം ആശയത്തിന് ആവശ്യമായ കെട്ടിട സൗകര്യങ്ങള്‍ സൃഷ്ടിക്കണം.
ശുചിത്വ കേരളം-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കടമകള്‍
ഗ്രാമ -നഗര വ്യത്യാസമില്ലാതെ മാലിന്യ സംസ്‌ക്കരണത്തിന്റെ പ്രാധാന്യം എല്ലായിടത്തും ഉറപ്പാക്കണം. മനുഷ്യവിസര്‍ജ്ജ്യത്തില്‍ നിന്നുള്ള കോളിഫോം ബാക്ടീരിയ കുടിവെള്ളത്തില്‍ കൂടുതലായി കണ്ടെത്തുന്ന സ്ഥിതി മാറണം. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ കൂടിവെള്ളത്തിന്റെ ശുദ്ധിയ്ക്ക് പ്രാധാന്യം നല്‍കണം. സംസ്ഥാനത്തെ 44 നദികളിലെ വെള്ളം കൈകൊണ്ട് കോരി കുടിക്കുന്ന അവസ്ഥയിലെത്തിക്കാനാണ് ഹരിത കേരളം മിഷന്‍ ലക്ഷ്യമിട്ടത്. എന്നാല്‍ പ്രഖ്യാപിത ലക്ഷ്യം നേടിയെടുക്കുന്നതിന് കാലതാമസം വരുന്ന സ്ഥിതിയുണ്ട്. അത് മാറണം. നാം വെള്ളത്തെ നശിപ്പിക്കുന്ന തരത്തില്‍ മാലിന്യങ്ങള്‍ വലിച്ചെറിയരുത്. മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ വേണം. മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങളെ അന്ധമായി എതിര്‍ക്കുന്നത് ശരിയായ പ്രവണതയല്ല. ശാസ്ത്രിയമായ മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങള്‍ ജനങ്ങള്‍ക്ക് ദോഷം ഉണ്ടാക്കില്ല. അത്രത്തോളം സുരക്ഷിതമാണ് ശാസ്ത്രീയ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍. ഇതിന് പ്രാദേശിക പിന്തുണാ സംവിധാനം ഒരുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കഴിയണമെന്നും സെമിനാറില്‍ അഭിപ്രായപ്പെട്ടു.
ചാലിശ്ശേരി അന്‍സാരി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വിവിധ സെമിനാര്‍ സെഷനുകളില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശരദ മുരളീധരന്‍, പ്ലാനിങ് ബോര്‍ഡ് അംഗം ഡോ. ബിജു .പി അലക്‌സ്, മുഖ്യമന്ത്രിയുടെ ഓഫീസ് മെന്റര്‍ (സയന്‍സ്) എം. സി ദത്തന്‍ എന്നിവര്‍ വിഷയാവതരണം നടത്തി. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷര്‍മിള മേരി ജോസഫ്, കേരള നോളജ് എക്കോണമി മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ് ശ്രീകല, കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍ എന്നിവര്‍ മോഡറേറ്റര്‍മാരായി.