മണ്ണാര്‍ക്കാട്: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡ ന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സലിങ്ങ് സെല്ലിന്റെ നേതൃത്വത്തില്‍ സംഘടിപ്പി ക്കുന്ന മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയിലെ സൗഹൃദ ലീഡര്‍മാര്‍ക്കുള്ള ത്രിദിന സഹ വാസ ക്യാംപിന് മണ്ണാര്‍ക്കാട് പാലാട്ട് റസിഡന്‍സില്‍ തുടക്കമായി. മണ്ണാര്‍ക്കാട് ഡി. എഫ്.ഒ. സി. അബ്ദുല്‍ ലത്തീഫ് ഉദ്ഘാടനം ചെയ്തു. കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോ ളസന്റ് കൗണ്‍സലിങ് സെല്‍ മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലാ കണ്‍വീനര്‍ ടി. സന്തോഷ് അധ്യക്ഷനായി. ജില്ലാ ജോയിന്റ് കോഓര്‍ഡിനേറ്റര്‍ കെ. സറീന ഹനീഫ മുഖ്യ പ്രഭാഷ ണം നടത്തി. ഡി.എച്ച്.എസ്.എസ്. നെല്ലിപ്പുഴയിലെ കരിയര്‍ ഗൈഡ് കെ.എച്ച് ഫഹദ് ,കരിയര്‍ ഗൈഡന്‍സ് ഫാക്കല്‍റ്റി സാംസണ് സെബാസ്റ്റിയന്, സൗഹൃദ കോ ഓര്‍ഡിനേ റ്റര്‍മാരായ എം.എസ് വിനീത ശശിധരന്, സി.എന്‍ രമേഷ്, ആയിഷ ലല്ലബി എന്നിവര്‍ സംസാരിച്ചു. നേതൃപാടവം, ജീവിത നൈപുണി, മാനസികാരോഗ്യം കൗമാര വിദ്യാര്‍ഥി കളിലെ ശേഷികള്‍ കണ്ടെത്തല്‍ കാര്യക്ഷമമായ രക്ഷാ കര്‍തൃത്വം തുടങ്ങിയ വിഷയ ങ്ങളില്‍ ശാക്തീകരിക്കുന്നതിനു വേണ്ടി സംഘടിപ്പിച്ച പരിശീലന ക്യാംപില്‍ മണ്ണാര് ക്കാട് വിദ്യാഭ്യാസ ജില്ലയിലെ 24 ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍നിന്നായി 48 ലീഡ ര്മാരാണ് പങ്കെടുക്കുന്നത്. ശനിയാഴ്ച സമാപിക്കും.