മണ്ണാര്‍ക്കാട്: പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകുംവഴി യുവതി ഓ ട്ടോറിക്ഷയില്‍ പ്രസവിച്ചു. കാഞ്ഞിരപ്പുഴ വര്‍മ്മംകോട് വെള്ളത്തോട് അംബേദ്കര്‍ കോ ളനിയിലെ ചന്ദ്രന്റെ ഭാര്യ പ്രീത(28) ആണ് ഓട്ടോറിക്ഷയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ച അമ്മയും നവജാതശിശുവും സുഖമായിരിക്കുന്നു. ഇന്നലെ രാവിലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേ കാഞ്ഞിരം പള്ളിപ്പടി ജംങ്ഷന് സമീപംവച്ചാണ് ഓട്ടോറിക്ഷയില്‍ പ്രസവം നടന്നത്. ഓട്ടോറിക്ഷ ഡ്രൈവര്‍ വിനോദിന്റെയും ആശാവര്‍ക്കര്‍ ശാലിനിയുടെയും സമയോചിത ഇടപെട ലും കുടുംബത്തിന് തുണയായി.പ്രീതയുടെ നാലാമത്തെ പ്രസവമാണിത്. നവജാത ശി ശുവിന് 2.740 കിലോഗ്രാം തൂക്കമുണ്ട്. ഫെബ്രുവരി 28നായിരുന്നു പ്രസവതീയതി നിശ്ച യിച്ചിരുന്നത്. എന്നാല്‍ ഞായറാഴ്ച രാവിലെ 8.30ന് യുവതിക്ക് പ്രസവ വേദന അനുവഭപ്പെ ട്ട് തുടങ്ങിയതോടെ ഭര്‍ത്താവ് ചന്ദ്രന്‍ ആശുപത്രിയില്‍ എത്തിക്കാനായി വാഹനം വിളിച്ചു.ഓട്ടോ ഡ്രൈവര്‍ വിനോദ് ആശാവര്‍ക്കര്‍ ശാലിനിയേയും വിവരമറിയിച്ചിരു ന്നു.യുവതി പ്രസവിച്ചതോടെ റോഡരികിലെ കടയുടെ മുന്നിലേക്ക് വിനോദ് ഓട്ടോ റിക്ഷ ഒതുക്കി നിര്‍ത്തി. തുണികള്‍കൊണ്ട് ഓട്ടോയുടെ അരികുകള്‍ മറച്ചു. അപ്പോ ഴേക്കും ആശാവര്‍ക്കറും സ്ഥലത്തെത്തി.തുടര്‍ന്ന് ഇതേ വാഹനത്തില്‍ തന്നെ താലൂക്ക് ആശുപത്രിയിലെത്തിച്ചു.മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാത്തതിനാല്‍ അമ്മയേയും കുഞ്ഞി നേയും വൈകുന്നേരത്തോടെ വാര്‍ഡിലേക്ക് മാറ്റി.